---
title: "പൈതൽമലയിലെ റിസോർട്ട് സ്റ്റാഫ് റൂമിൽ കെയർടേക്കർ തൂങ്ങിമരിച്ച നിലയിൽ"
english_title: "Caretaker found hanging in resort staff room at Paithalmala."
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/372856/caretaker-found-hanging-in-resort-staff-room-at-paithalmala"
published_at: "2026-07-17T09:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a59a4f139fdc_download_(2).jfif"
keywords: []
---

# പൈതൽമലയിലെ റിസോർട്ട് സ്റ്റാഫ് റൂമിൽ കെയർടേക്കർ തൂങ്ങിമരിച്ച നിലയിൽ

> **Lead Summary:** **പൈതൽമല: **പൈതൽമലയിലെ നിള പൈതൽ റിസോർട്ടിൽ കെയർടേക്കറായി ജോലി ചെയ്തിരുന്ന അടുത്തില വയലപ്ര സ്വദേശി മുണ്ടയാടൻ മനോജ് സ്റ്റാഫ് റൂമിലെ ജനാലയുടെ കമ്പിയിൽ തോർത്ത് മുണ്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. സംഭവം ഇന്നലെ വൈകിട്ട് ഏഴോടെയാണ് ശ്രദ്ധയിൽപ്പെട്ടത്.

## Article Content

**പൈതൽമല: **പൈതൽമലയിലെ നിള പൈതൽ റിസോർട്ടിൽ കെയർടേക്കറായി ജോലി ചെയ്തിരുന്ന അടുത്തില വയലപ്ര സ്വദേശി മുണ്ടയാടൻ മനോജ് സ്റ്റാഫ് റൂമിലെ ജനാലയുടെ കമ്പിയിൽ തോർത്ത് മുണ്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. സംഭവം ഇന്നലെ വൈകിട്ട് ഏഴോടെയാണ് ശ്രദ്ധയിൽപ്പെട്ടത്.

കുടിയാന്മല പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ രണ്ട് വർഷമായി റിസോർട്ടിൽ കെയർടേക്കറായി ജോലി ചെയ്തിരുന്ന മനോജ് മുമ്പ് പ്രവാസിയായും പിന്നീട് ബസ് ഡ്രൈവറായും ഓട്ടോഡ്രൈവറായും ജോലി ചെയ്തിരുന്നു.

മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് വൈകുന്നേരം അടുത്തിലയിലെ സമുദായ ശ്മശാനത്തിൽ സംസ്കരിക്കും.

പരേതനായ ബാലന്‍-തങ്കം ദമ്പതികളുടെ മകനാണ്.ഭാര്യ: ബിജി.മക്കള്‍: ജിഷ്ണു, ജിത്തു.സഹോദരങ്ങള്‍: മിനി, മീന, പരേതനായ സുനില്‍.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/372856/caretaker-found-hanging-in-resort-staff-room-at-paithalmala)