---
title: "ഗൃഹനാഥൻ കിണറിൽ വീണു മരിച്ചു"
english_title: "M.V. Srinivasan from Padannappuram, Cheruthazham, died after falling into a well."
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/372792/mv-srinivasan-from-padannappuram-cheruthazham-died-after-falling-into-a-well"
published_at: "2026-07-16T17:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a58c5f3903ac_Untitled-2-web.jpg"
keywords: []
---

# ഗൃഹനാഥൻ കിണറിൽ വീണു മരിച്ചു

> **Lead Summary:** **പരിയാരം:** ഗൃഹനാഥൻ കിണറില്‍ വീണുമരിച്ചു. ചെറുതാഴം പടന്നപ്പുറത്തെ എം.വി.ശ്രീനിവാസന്‍ആണ് മരിച്ചത്. ഇന്നലെ രാത്രി 9.30 മണിക്കും 10.15 മണിക്കുമിടയിലാണ് സംഭവം. പയ്യന്നൂരില്‍ നിന്നുമെത്തിയ ഫയർഫോഴ്സ് സംഘമാണ് പുറത്തെടുത്തത്. ഉടന്‍ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

## Article Content

**പരിയാരം:** ഗൃഹനാഥൻ കിണറില്‍ വീണുമരിച്ചു. ചെറുതാഴം പടന്നപ്പുറത്തെ എം.വി.ശ്രീനിവാസന്‍ആണ് മരിച്ചത്. ഇന്നലെ രാത്രി 9.30 മണിക്കും 10.15 മണിക്കുമിടയിലാണ് സംഭവം. പയ്യന്നൂരില്‍ നിന്നുമെത്തിയ ഫയർഫോഴ്സ് സംഘമാണ് പുറത്തെടുത്തത്. ഉടന്‍ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പരേതരായ പാറമ്മല്‍ കണ്ണന്‍-മീത്തലെ വീട്ടില്‍ പാര്‍വതിയമ്മ യുടേയും മകനാണ്. ഭാര്യ: പി.വി.ശ്രീന നരിക്കോട്(മണ്ടൂര്‍ ആയുര്‍വേദ ക്ലിനിക്ക്). മക്കള്‍ : അഞ്ജലി(ചെന്നൈ), സഞ്ജയ്(അക്ഷയകേന്ദ്രം, കുപ്പം). മരുമകന്‍: കെ.വി.അശ്വിന്‍(ദുബായ്).സഹോദരങ്ങള്‍: എം.വി.രമണി, എം.വി.മുരളീധരന്‍.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/372792/mv-srinivasan-from-padannappuram-cheruthazham-died-after-falling-into-a-well)