---
title: "പയ്യന്നൂരിൽ ചികിത്സാപ്പിഴവിൽ ഒന്നരവയസുകാരൻ മരിച്ച സംഭവത്തിലെ മെഡിക്കൽ ബോർഡ് യോഗത്തിൽ നാടകീയ രംഗങ്ങൾ"
english_title: "Dramatic scenes unfolded at the medical board meeting regarding the death of a one-and-a-half-year-old child due to medical negligence in Payyannur."
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/372744/dramatic-scenes-unfolded-at-the-medical-board-meeting-regarding-the-death-of-a-one-and-a-half-year-old-child-due-to-medical-negligence-in-payyannur"
published_at: "2026-07-16T14:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5898d66bc8f_Untitled-2-web.jpg"
keywords: []
---

# പയ്യന്നൂരിൽ ചികിത്സാപ്പിഴവിൽ ഒന്നരവയസുകാരൻ മരിച്ച സംഭവത്തിലെ മെഡിക്കൽ ബോർഡ് യോഗത്തിൽ നാടകീയ രംഗങ്ങൾ

> **Lead Summary:** **കണ്ണൂർ: **പയ്യന്നൂരിൽ ചികിത്സാപ്പിഴവിൽ ഒന്നരവയസുകാരൻ മരിച്ച സംഭവത്തിലെ മെഡിക്കൽ ബോർഡ് യോഗത്തിൽ നാടകീയ രംഗങ്ങൾ. ജില്ലാ മെഡിക്കൽ ഓഫീസർ 7 പേരെ മെഡിക്കൽ ബോർഡിൽ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ ഇതിൽ 3 പേരെ മാത്രമേ യോഗത്തിൽ പങ്കെടുക്കാൻ പബ്ലിക് പ്രോസിക്യൂട്ടർ അനുവദിച്ചുള്ളൂ. കേസിലെ ഇടപെടലിന്റെ ഭാഗമായാണ് അനാവശ്യമായി കൂടുതൽ ആളുകളെ ബോർഡിൽ ഉൾപ്പെടുത്തിയതെന്നും നിയമപരമല്ലാത്ത ഇടപെടൽ അനുവദിക്കില്ലെന്നും പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ. അജിത് കുമാർ വ്യക്തമാക്കി.

## Article Content

**കണ്ണൂർ: **പയ്യന്നൂരിൽ ചികിത്സാപ്പിഴവിൽ ഒന്നരവയസുകാരൻ മരിച്ച സംഭവത്തിലെ മെഡിക്കൽ ബോർഡ് യോഗത്തിൽ നാടകീയ രംഗങ്ങൾ. ജില്ലാ മെഡിക്കൽ ഓഫീസർ 7 പേരെ മെഡിക്കൽ ബോർഡിൽ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ ഇതിൽ 3 പേരെ മാത്രമേ യോഗത്തിൽ പങ്കെടുക്കാൻ പബ്ലിക് പ്രോസിക്യൂട്ടർ അനുവദിച്ചുള്ളൂ. കേസിലെ ഇടപെടലിന്റെ ഭാഗമായാണ് അനാവശ്യമായി കൂടുതൽ ആളുകളെ ബോർഡിൽ ഉൾപ്പെടുത്തിയതെന്നും നിയമപരമല്ലാത്ത ഇടപെടൽ അനുവദിക്കില്ലെന്നും പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ. അജിത് കുമാർ വ്യക്തമാക്കി.

> "അനാവശ്യമായി എന്തിനാണ് മെഡിക്കൽ ബോർഡിൽ ആളുകളെ ഉൾപ്പെടുത്തുന്നത്" എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.

യോഗത്തിൽ പങ്കെടുത്ത 5 പേരിൽ 3 പേരും ചികിത്സാ പിഴവ് ശരിവെച്ചു. ആശുപത്രിക്ക് ക്രിമിനൽ അനാസ്ഥ സംഭവിച്ചിട്ടുണ്ടെന്നും ബേബി മെമ്മോറിയൽ ആശുപത്രിക്ക് വ്യക്തമായ വീഴ്ചയുണ്ടെന്നും അഡ്വ. കെ. അജിത് കുമാർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/372744/dramatic-scenes-unfolded-at-the-medical-board-meeting-regarding-the-death-of-a-one-and-a-half-year-old-child-due-to-medical-negligence-in-payyannur)