---
title: "അശാസ്ത്രീയ മാലിന്യ സംസ്കരണം: രണ്ട് സ്‌കൂളുകൾക്കും എഫ്.എച്ച്.സിയ്ക്കും ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പിഴ ചുമത്തി"
english_title: "Unscientific waste management: District Enforcement Squad imposes fines on two schools and an FHC in Udayagiri"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/372582/unscientific-waste-management-district-enforcement-squad-imposes-fines-on-two-schools-and-an-fhc-in-udayagiri"
published_at: "2026-07-15T17:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a577b2b97026_news-card.jpg"
keywords: []
---

# അശാസ്ത്രീയ മാലിന്യ സംസ്കരണം: രണ്ട് സ്‌കൂളുകൾക്കും എഫ്.എച്ച്.സിയ്ക്കും ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പിഴ ചുമത്തി

> **Lead Summary:** ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ഉദയഗിരി ഗ്രാമപഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് ശ്രീപുരം ജി. എച്ച്. എസ്. എസ് സ്കൂളിന് 10000 രൂപയും കാർത്തികപുരം ജി. വി. എച്ച്. എസ്. എസ് സ്കൂളിന് 5000 രൂപയും ഉദയഗിരി ഫാമിലി ഹെൽത്ത്‌ സെന്ററിന് 3000 രൂപയും പിഴ ചുമത്തി.ശ്രീപുരം ജി. എച്ച്. എസ്. എസ് സ്കൂളിന്റെ ഹൈ സ്കൂൾ ബ്ലോക്കിൽ നടത്തിയ പരിശോധനയിൽ പുതിയ കെട്ടിട നിർമ്മാണം നടക്കുന്ന ഭാഗത്തു വലിയ തോതിൽ സിമന്റ്‌ ചാക്കുകൾ മഴയത്തു കൂട്ടിയിട്ട നിലയിലും ദ്രവിച്ച നിലയിലും കണ്ടെത്തി.

## Article Content

ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ഉദയഗിരി ഗ്രാമപഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് ശ്രീപുരം ജി. എച്ച്. എസ്. എസ് സ്കൂളിന് 10000 രൂപയും കാർത്തികപുരം ജി. വി. എച്ച്. എസ്. എസ് സ്കൂളിന് 5000 രൂപയും ഉദയഗിരി ഫാമിലി ഹെൽത്ത്‌ സെന്ററിന് 3000 രൂപയും പിഴ ചുമത്തി.ശ്രീപുരം ജി. എച്ച്. എസ്. എസ് സ്കൂളിന്റെ ഹൈ സ്കൂൾ ബ്ലോക്കിൽ നടത്തിയ പരിശോധനയിൽ പുതിയ കെട്ടിട നിർമ്മാണം നടക്കുന്ന ഭാഗത്തു വലിയ തോതിൽ സിമന്റ്‌ ചാക്കുകൾ മഴയത്തു കൂട്ടിയിട്ട നിലയിലും ദ്രവിച്ച നിലയിലും കണ്ടെത്തി.

കെട്ടിട നിർമ്മാണ തൊഴിലാളികൾ താമസിക്കുന്ന സ്കൂൾ കെട്ടിടത്തിന്റെ പരിസരത്ത് ശാസ്ത്രീയ സംവിധാനങ്ങൾ ഒന്നും തന്നെ ഒരുക്കാതെ വലിയ തോതിൽ ഭക്ഷണാവശിഷ്ടങ്ങളും തുണികളും പ്ലാസ്റ്റിക് കവറുകളും തള്ളിയ നിലയിലും ദുർഗന്ധം പരത്തുന്ന അവസ്ഥയിലും കണ്ടെത്തി. ആൺകുട്ടികളുടെ ടോയ്ലറ്റ് വളരെ വൃത്തിഹീനമായതും ദുർഗന്ധം വമിക്കുന്ന നിലയിലുമാണ് ഉണ്ടായിരുന്നത്. കൂടാതെ കഞ്ഞിപ്പുരയ്ക്ക് സമീപം വലിയ കുഴിയിൽ സ്കൂളിൽ നിന്നുള്ള പേപ്പറുകളും പ്ലാസ്റ്റിക് മാലിന്യങ്ങളും കാലങ്ങളായി തള്ളി വരുന്ന നിലയിലും പരിശോധനയിൽ കണ്ടെത്തി. ഹൈ സ്കൂൾ ബ്ലോക്കിനു 10000 രൂപ സ്‌ക്വാഡ് പിഴ ചുമത്തി.

കാർത്തികപുരം ജി. വി. എച്ച്. എസ്. എസ് സ്കൂളിൽ നടത്തിയ പരിശോധനയിൽ ഹൈ സ്കൂൾ ബ്ലോക്കിൽ പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ പേപ്പറുകൾ പ്ലാസ്റ്റിക് കുപ്പികൾ ഉൾപ്പടെയുള്ളവ കൂട്ടിയിട്ട് കത്തിച്ച നിലയിൽ കണ്ടെത്തി. ഹയർ സെക്കന്ററി ബ്ലോക്കിൽ നടത്തിയ പരിശോധനയിൽ പേപ്പറുകൾ, പ്ലാസ്റ്റിക് മാലിന്യങ്ങൾ തുടങ്ങിയവ കൃത്യമായി ഹരിത കർമ്മ സേനയ്ക്ക് നൽകാതെ ഉപയോഗ ശൂന്യമായ മുറിയിൽ കൂട്ടിയിട്ട നിലയിലും കത്തിച്ച നിലയിലും കണ്ടെത്തി. കൂടാതെ കാലങ്ങളായിട്ടുള്ള ഇലക്ട്രോണിക് മാലിന്യങ്ങളിൽ ഹരിത കർമ്മ സേനയ്ക്ക് കൈമാറാവുന്നത് ഉൾപ്പെടെ മറ്റൊരു റൂമിൽ കാണപ്പെടുകയും ചെയ്തു. ഹൈ സ്കൂൾ ബ്ലോക്കിനു 3000 രൂപയും ഹയർ സെക്കന്ററി ബ്ലോക്കിനു 2000 രൂപയും സ്‌ക്വാഡ് പിഴയിട്ടു. പ്ലാസ്റ്റിക് മാലിന്യങ്ങൾ അലക്ഷ്യമായി സ്റ്റാഫ്‌ ക്വാർട്ടേഴ്സിന് സമീപം വലിച്ചെറിഞ്ഞതിനു ഉദയഗിരി എഫ്. എച്ച്. സിയ്ക്ക് 3000 രൂപയും പിഴയിട്ടു.

പരിശോധനയിൽ ത. സ്വ. ഭ വ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ അഷ്‌റഫ്‌ പി പി, സ്‌ക്വാഡ് അംഗം അലൻ ബേബി ദിബിൽ സി കെ ഉദയഗിരി ഗ്രാമ പഞ്ചായത്ത് ക്ലാർക്ക് സുബിൻ കെ പി തുടങ്ങിയവർ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/372582/unscientific-waste-management-district-enforcement-squad-imposes-fines-on-two-schools-and-an-fhc-in-udayagiri)