---
title: "മൈസൂരിൽ നിന്നെത്തിച്ച 20 ചാക്ക് നിരോധിത ലഹരിവസ്തുക്കളുമായി ഉളിയിൽ സ്വദേശി പിടിയിൽ"
english_title: "A native of Uliyil was arrested with 20 sacks of banned narcotic substances brought from Mysore"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/372581/a-native-of-uliyil-was-arrested-with-20-sacks-of-banned-narcotic-substances-brought-from-mysore"
published_at: "2026-07-15T17:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5779f7bd9ba_download_(1).jfif"
keywords: []
---

# മൈസൂരിൽ നിന്നെത്തിച്ച 20 ചാക്ക് നിരോധിത ലഹരിവസ്തുക്കളുമായി ഉളിയിൽ സ്വദേശി പിടിയിൽ

> **Lead Summary:** **ഇരിട്ടി:** വണ്ടിയിൽ കടത്തുകയായിരുന്ന വൻ ലഹരിമരുന്ന് ശേഖരം ഇരിട്ടി പോലീസ് പിടികൂടി. 20 വലിയ ചാക്കുകളിലായി മൈസൂരിൽ നിന്നും എയ്സ് വാഹനത്തിൽ കൊണ്ടുവന്ന ഹാൻസ്, കൂൾ ഉൾപ്പടെയുള്ള നിരോധിത ലഹരിവസ്തുക്കളാണ് പിടിച്ചെടുത്തത്. ഉളിയിൽ സ്വദേശി കേളോത്ത് സമീറിനെ അറസ്റ്റ് ചെയ്തു.

## Article Content

**ഇരിട്ടി:** വണ്ടിയിൽ കടത്തുകയായിരുന്ന വൻ ലഹരിമരുന്ന് ശേഖരം ഇരിട്ടി പോലീസ് പിടികൂടി. 20 വലിയ ചാക്കുകളിലായി മൈസൂരിൽ നിന്നും എയ്സ് വാഹനത്തിൽ കൊണ്ടുവന്ന ഹാൻസ്, കൂൾ ഉൾപ്പടെയുള്ള നിരോധിത ലഹരിവസ്തുക്കളാണ് പിടിച്ചെടുത്തത്. ഉളിയിൽ സ്വദേശി കേളോത്ത് സമീറിനെ അറസ്റ്റ് ചെയ്തു.

​രാത്രി ഇരിട്ടി പോലീസ് സ്റ്റേഷന് സമീപത്ത് വാഹനങ്ങൾ പരിശോധിക്കുന്നതിനിടയിലാണ് ഓടിക്കൊണ്ടിരുന്ന എയ്സ് വണ്ടി പോലീസ് തടഞ്ഞത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് ചാക്കുകളിൽ നിറച്ച ലഹരിവസ്തുക്കൾ കണ്ടെത്തിയത്. രണ്ട് ലക്ഷത്തോളം രൂപ വിലമതിക്കും.

​ഇരിട്ടി പോലീസ് സബ് ഇൻസ്പെക്ടർ ശ്രീനാഥിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ലഹരി വസ്തു പിടിച്ചത് എ.എസ്.ഐ സാരാഗ്, എസ്.സി.പി.ഒ മാരായ ജിമ്മി, രാജേഷ്, സി.പി.ഒ മാരായ നിസാമുദ്ദീൻ, ജയൻ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. പ്രതിയെയും വാഹനവും കസ്റ്റഡിയിലെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/372581/a-native-of-uliyil-was-arrested-with-20-sacks-of-banned-narcotic-substances-brought-from-mysore)