---
title: "ദേശീയ പാത നിർമ്മാണകമ്പനിയുടെ പ്രവൃത്തിക്കെത്തിയ മൂന്ന്ടിപ്പർ ലോറികളുടെ ബാറ്ററികൾ മോഷ്ടിച്ചു"
english_title: "Batteries were stolen from three tipper lorries"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/372526/batteries-were-stolen-from-three-tipper-lorries"
published_at: "2026-07-15T14:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a574e3f4fba6_download_(1).jfif"
keywords: []
---

# ദേശീയ പാത നിർമ്മാണകമ്പനിയുടെ പ്രവൃത്തിക്കെത്തിയ മൂന്ന്ടിപ്പർ ലോറികളുടെ ബാറ്ററികൾ മോഷ്ടിച്ചു

> **Lead Summary:** **കണ്ണൂർ: **ദേശീയ പാത നിർമ്മാണകമ്പനിയുടെ പ്രവൃത്തിക്കെത്തിയ മൂന്ന്ടിപ്പർ ലോറികളുടെ ബാറ്ററികൾ മോഷ്ടിച്ചു കൊണ്ടുപോയെന്ന പരാതിയിൽ ടൗൺ പോലീസ് കേസെടുത്തു. കൺസ്ട്രക്ഷൻ കമ്പനി പിആർഒ കണ്ണൂർ താഴെ ചൊവ്വയിലെ പി. ബിനീഷിൻ്റെ പരാതിയിലാണ് ടൗൺ പോലീസ് കേസെടുത്തത്.

## Article Content

**കണ്ണൂർ: **ദേശീയ പാത നിർമ്മാണകമ്പനിയുടെ പ്രവൃത്തിക്കെത്തിയ മൂന്ന്ടിപ്പർ ലോറികളുടെ ബാറ്ററികൾ മോഷ്ടിച്ചു കൊണ്ടുപോയെന്ന പരാതിയിൽ ടൗൺ പോലീസ് കേസെടുത്തു. കൺസ്ട്രക്ഷൻ കമ്പനി പിആർഒ കണ്ണൂർ താഴെ ചൊവ്വയിലെ പി. ബിനീഷിൻ്റെ പരാതിയിലാണ് ടൗൺ പോലീസ് കേസെടുത്തത്.

ഇക്കഴിഞ്ഞ മൂന്നാം തീയതി വൈകുന്നേരം 6 മണിക്കും 7ന് ഉച്ചയ്ക്ക് 12 മണിക്കുമിടയിലാണ് പരാതിക്കാരൻ ജോലി ചെയ്തു വന്ന സ്ഥാപനത്തിനായി വർക്ക് ചെയ്തുവരുന്ന കെ എൽ 13 . എ. ടി. 9334, കെ എൽ 13 . എ. ടി. 6974,കെ.എൽ. 13 എ.യു. 1667 നമ്പർ ടിപ്പർ ലോറികളുടെ രണ്ടു വീതം ബാറ്ററികൾ പുല്ലൂപ്പി റോഡ് അലൈൻമെൻ്റിന് തൊട്ടടുത്ത് നിർത്തിയിട്ട സ്ഥലത്ത് നിന്നും മോഷണം പോയത്. പരാതിയിൽ കേസെടുത്തപോലീസ് അന്വേഷണം തുടങ്ങി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/372526/batteries-were-stolen-from-three-tipper-lorries)