---
title: "പറശ്ശിനിക്കടവിൽ പുതുതായി നിർമിക്കുന്ന ആധുനിക ബസ്‌സ്റ്റാൻഡ് കെട്ടിട സമുച്ചയങ്ങളുടെ നിർമാണപ്രവൃത്തിക്ക് തുടക്കംകുറിച്ചു"
english_title: "Construction work has commenced"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/372523/construction-work-has-commenced"
published_at: "2026-07-15T14:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a574de94d209_Untitled-2-web.jpg"
keywords: []
---

# പറശ്ശിനിക്കടവിൽ പുതുതായി നിർമിക്കുന്ന ആധുനിക ബസ്‌സ്റ്റാൻഡ് കെട്ടിട സമുച്ചയങ്ങളുടെ നിർമാണപ്രവൃത്തിക്ക് തുടക്കംകുറിച്ചു

> **Lead Summary:** **പറശ്ശിനിക്കടവ്: **ആന്തൂർ നഗരസഭ പറശ്ശിനിക്കടവിൽ പുതുതായി നിർമിക്കുന്ന ആധുനിക ബസ്‌സ്റ്റാൻഡ് കെട്ടിട സമുച്ചയങ്ങളുടെ നിർമാണപ്രവൃത്തിക്ക് തുടക്കംകുറിച്ചു. എം.എൽ.എ ആയിരുന്നപ്പോൾ എം.വി. ഗോവിന്ദന്റെ ശ്രമഫലമായി നവകേരള സദസ്സിൽ സർക്കാർ അനുവദിച്ച ഏഴുകോടി രൂപയുടെ ഒന്നാംഘട്ട നിർമാണപ്രവർത്തനങ്ങളാണ് ഇപ്പോൾ തുടങ്ങിയിരിക്കുന്നത്.

## Article Content

**പറശ്ശിനിക്കടവ്: **ആന്തൂർ നഗരസഭ പറശ്ശിനിക്കടവിൽ പുതുതായി നിർമിക്കുന്ന ആധുനിക ബസ്‌സ്റ്റാൻഡ് കെട്ടിട സമുച്ചയങ്ങളുടെ നിർമാണപ്രവൃത്തിക്ക് തുടക്കംകുറിച്ചു. എം.എൽ.എ ആയിരുന്നപ്പോൾ എം.വി. ഗോവിന്ദന്റെ ശ്രമഫലമായി നവകേരള സദസ്സിൽ സർക്കാർ അനുവദിച്ച ഏഴുകോടി രൂപയുടെ ഒന്നാംഘട്ട നിർമാണപ്രവർത്തനങ്ങളാണ് ഇപ്പോൾ തുടങ്ങിയിരിക്കുന്നത്.

മൂന്നുനിലകളിലുള്ള കെട്ടിടസമുച്ചയം, കൊരുപ്പുകട്ടയോടുകൂടിയ (interlock) ബസ്‌സ്റ്റാൻഡ് യാർഡ്, മറ്റ് അനുബന്ധ സൗകര്യങ്ങൾ എന്നിവ ഇതിന്റെ ഭാഗമായി നിർമിക്കും. ഇംപാക്ട് കേരള ലിമിറ്റഡ് ആണ് ഇതിന്റെ നിർവഹണ ഏജൻസി.

നഗരസഭാധ്യക്ഷ വി. സതീദേവി, നഗരസഭാ സെക്രട്ടറി കെ. മനോജ് കുമാർ, നഗരസഭാ എൻജിനീയർ ടി. രൂപേഷ്, ഇംപാക്ട് കേരള പ്രതിനിധി എസ്. അപ്പു നായർ, കരാറുകാരൻ അനീസ് പാപ്പിനിശ്ശേരി, സൈറ്റ് എൻജിനീയർ പി. രാഖി എന്നിവരുടെ സാന്നിധ്യത്തിലാണ് നിർമാണപ്രവർത്തനങ്ങൾക്ക് തുടക്കംകുറിച്ചത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/372523/construction-work-has-commenced)