---
title: "പശുവിനെ പറമ്പിൽ വെടിയേറ്റ് ചത്ത നിലയിൽ കണ്ടെത്തി"
english_title: "Alakkod therthalli "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/372473/alakkod-therthalli"
published_at: "2026-07-15T11:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a571ef50df76_1000702055.jpg"
keywords: []
---

# പശുവിനെ പറമ്പിൽ വെടിയേറ്റ് ചത്ത നിലയിൽ കണ്ടെത്തി

> **Lead Summary:** ആലക്കോട്: തേർത്തല്ലിയിൽ പശുവിനെ പറമ്പിൽ വെടിയേറ്റ് ചത്ത നിലയിൽ കണ്ടെത്തി. തേർത്തല്ലി സ്വദേശി മണലിൽ ദേവസ്യയുടെ പശുവിനാണ് വെടിയേറ്റത്. ഇന്ന് രാവിലെയോടെയാണ് നാടിനെ നടുക്കിയ സംഭവം പുറത്തറിയുന്നത്.

## Article Content

ആലക്കോട്: തേർത്തല്ലിയിൽ പശുവിനെ പറമ്പിൽ വെടിയേറ്റ് ചത്ത നിലയിൽ കണ്ടെത്തി. തേർത്തല്ലി സ്വദേശി മണലിൽ ദേവസ്യയുടെ പശുവിനാണ് വെടിയേറ്റത്. ഇന്ന് രാവിലെയോടെയാണ് നാടിനെ നടുക്കിയ സംഭവം പുറത്തറിയുന്നത്.

രാവിലെ പറമ്പിൽ എത്തിയപ്പോഴാണ് രക്തം വാർന്ന് ചത്ത നിലയിൽ പശുവിനെ കണ്ടെത്തിയത്. ജനവാസ മേഖലയിൽ വെടിവെപ്പ് നടന്നത് നാട്ടുകാരിൽ വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ആരാണ് വെടിവെച്ചതെന്നോ സംഭവത്തിന് പിന്നിലെ കാരണമോ ഇതുവരെ വ്യക്തമായിട്ടില്ല.

കാട്ടുപന്നിയെയോ മറ്റോ വേട്ടയാടാൻ എത്തിയവർ അബദ്ധത്തിൽ വെടിവെച്ചതാണോ അതോ ഇതിന് പിന്നിൽ മറ്റെന്തെങ്കിലും കാരണങ്ങളുണ്ടോ എന്നത് അന്വേഷണത്തിൽ മാത്രമേ വ്യക്തമാകൂ. 

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/372473/alakkod-therthalli)