---
title: "ഉദുമ പഞ്ചായത്ത് പ്രസിഡന്റിനെതിരെയുള്ള അവിശ്വാസപ്രമേയം പാസായി; എൽ.ഡി.എഫിന് ഭരണം നഷ്ടമായി"
english_title: "Uduma Panchayat "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/372376/uduma-panchayat"
published_at: "2026-07-14T16:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# ഉദുമ പഞ്ചായത്ത് പ്രസിഡന്റിനെതിരെയുള്ള അവിശ്വാസപ്രമേയം പാസായി; എൽ.ഡി.എഫിന് ഭരണം നഷ്ടമായി

> **Lead Summary:** **കാഞ്ഞങ്ങാട്: **ഉദുമ പഞ്ചായത്ത് പ്രസിഡന്റിനെതിരേ യു.ഡി.എഫ് അംഗങ്ങൾ കൊണ്ട് വന്ന അവിശ്വാസപ്രമേയം പാസായി. സി.പി.എമ്മിലെ പി.വി. രാജേന്ദ്രനെതിരെയുള്ള അവിശ്വാസപ്രമേയമാണ് പാസായത്. ഇന്ന് രാവിലെ 11 മണിക്കാണ് അവിശ്വാസ പ്രമേയം വോട്ടി നിട്ടത്. പ്രമേയം പാസായതോടെ എൽ.ഡി.എഫിന് ഉദുമ പഞ്ചായത്ത് ഭരണം നഷ്ടമായി. ഉദുമ പഞ്ചായത്ത് ഭരണസമിതിയിൽ യു.ഡി.എഫിന് ഭൂരിപക്ഷം ഉണ്ടായിട്ടും നറുക്കെടുപ്പിലൂടെയാണ് സി.പി.എമ്മിലെ രാജേന്ദ്രൻ പ്രസിഡന്റായത്. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന്റെ സ്ഥനാർഥിയായ ചന്ദ്രൻ നാലാംവാതുക്കലിന് പറ്റിയ കൈപ്പിഴയാണ് സി.പി.എമ്മിന് തുണയായത്.

## Article Content

**കാഞ്ഞങ്ങാട്: **ഉദുമ പഞ്ചായത്ത് പ്രസിഡന്റിനെതിരേ യു.ഡി.എഫ് അംഗങ്ങൾ കൊണ്ട് വന്ന അവിശ്വാസപ്രമേയം പാസായി. സി.പി.എമ്മിലെ പി.വി. രാജേന്ദ്രനെതിരെയുള്ള അവിശ്വാസപ്രമേയമാണ് പാസായത്. ഇന്ന് രാവിലെ 11 മണിക്കാണ് അവിശ്വാസ പ്രമേയം വോട്ടി നിട്ടത്. പ്രമേയം പാസായതോടെ എൽ.ഡി.എഫിന് ഉദുമ പഞ്ചായത്ത് ഭരണം നഷ്ടമായി. ഉദുമ പഞ്ചായത്ത് ഭരണസമിതിയിൽ യു.ഡി.എഫിന് ഭൂരിപക്ഷം ഉണ്ടായിട്ടും നറുക്കെടുപ്പിലൂടെയാണ് സി.പി.എമ്മിലെ രാജേന്ദ്രൻ പ്രസിഡന്റായത്. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന്റെ സ്ഥനാർഥിയായ ചന്ദ്രൻ നാലാംവാതുക്കലിന് പറ്റിയ കൈപ്പിഴയാണ് സി.പി.എമ്മിന് തുണയായത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/372376/uduma-panchayat)