---
title: "ടാങ്കർ ലോറി കടയിലേക്ക് ഇടിച്ചു കയറി; വൻ ദുരന്തം ഒഴിവായി"
english_title: "tanker lorry accident"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/37236/tanker-lorry-accident"
published_at: "2022-04-12T13:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/625531b83e0b4_vac.jpg"
keywords: []
---

# ടാങ്കർ ലോറി കടയിലേക്ക് ഇടിച്ചു കയറി; വൻ ദുരന്തം ഒഴിവായി

> **Lead Summary:** **പഴയങ്ങാടി: **പാചക വാതക ഇന്ധനവുമായി കണ്ണൂരിലേക്ക് പോകുകയായിരുന്ന ടാങ്കർ ലോറി അപകടത്തെ തുടർന്ന് കടയിലേക്ക് ഇടിച്ചു കയറി. പഴയങ്ങാടി എരിപുരം പോലീസ് ട്രാഫിക് സർക്കിളിൽടാങ്കർ ലോറി കടയിലേക്ക് ഇടിച്ചു കയറി ഡ്രൈവർക്ക് സാരമായി പരിക്കേറ്റു.

## Article Content

**പഴയങ്ങാടി: **പാചക വാതക ഇന്ധനവുമായി കണ്ണൂരിലേക്ക് പോകുകയായിരുന്ന ടാങ്കർ ലോറി അപകടത്തെ തുടർന്ന് കടയിലേക്ക് ഇടിച്ചു കയറി. പഴയങ്ങാടി എരിപുരം പോലീസ് ട്രാഫിക് സർക്കിളിൽടാങ്കർ ലോറി കടയിലേക്ക് ഇടിച്ചു കയറി ഡ്രൈവർക്ക് സാരമായി പരിക്കേറ്റു.

മധുര മീനാക്ഷിപുരം സ്വദേശി ഈശ്വറി (46) നാണ് പരിക്കേറ്റത് ഇയാളെ പരി യാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം.

എരിപുരം റോഡിൽ നിന്ന് അമിത വേഗതയിൽ എത്തിയ കാറിനെ കൂട്ടിയിടിയിൽ നിന്ന് രക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ നിയന്ത്രണം വിട്ട ലോറി കടയിലേക്ക് ഇടിച്ച് കയറുകയായിരുന്നു.കടയിൽ ആളില്ലാത്തതും ടാങ്കറിൽ നിന്ന് ഇന്ധന ചോർച്ചയില്ലാത്തതും വൻ ദുരന്തം ഒഴിവായി. കടയുടെ ഒരു ഭാഗം പൂർണ്ണമായും തകർന്നു.

വിവരമറിഞ്ഞ് പയ്യന്നൂരിൽ നിന്ന് ഫയർഫോഴ്സും സ്ഥലത്ത് എത്തിയിരുന്നു.. പഴയങ്ങാടി പോലീസും നാട്ടുകാരും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.നാലുറോഡുകൾ കൂടി ചേർന്ന സ്ഥലത്തെ വലിയ ട്രാഫിക്ക് സർക്കിളും ദീർഘവീക്ഷണമില്ലാതെ പണിതറോഡും വീതി കുറവും അപകട സാധ്യതക്ക് ഏറെ വഴിവെക്കുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/37236/tanker-lorry-accident)