---
title: "പഴയ കേസുകളിൽ ജാമ്യത്തിലിറങ്ങി വീണ്ടും മദ്യവിൽപ്പന; തളിപ്പറമ്പിൽ 60-കാരൻ വീണ്ടും പിടിയിൽ"
english_title: "60-year-old man arrested again in Taliparamba for selling liquor while out on bail in earlier cases."
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/372303/60-year-old-man-arrested-again-in-taliparamba-for-selling-liquor-while-out-on-bail-in-earlier-cases"
published_at: "2026-07-14T12:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a55d981426bf_news-card.jpg"
keywords: []
---

# പഴയ കേസുകളിൽ ജാമ്യത്തിലിറങ്ങി വീണ്ടും മദ്യവിൽപ്പന; തളിപ്പറമ്പിൽ 60-കാരൻ വീണ്ടും പിടിയിൽ

> **Lead Summary:** **തളിപ്പറമ്പ്: **രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ തളിപ്പറമ്പ് ടൗൺ ഭാഗങ്ങളിൽ തളിപ്പറമ്പ് റെയിഞ്ച് അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ വി.വി ഷാജിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ തളിപ്പറമ്പ് മാർക്കറ്റ് റോഡിലെ ന്യൂ ബസാറിൽ വെച്ച് ഇന്ത്യൻ നിർമ്മിത വിദേശമദ്യ വിൽപ്പനക്കിടെ മധ്യവയസ്കൻ പിടിയിലായി. ചപ്പാരപ്പടവ് ചൊക്രന്റകത്ത് വീട്ടിൽമുഹമ്മദ് .സി ആണ് പിടിയിലായത്. ഇയാളെ അറസ്റ്റ് ചെയ്തു അബ്കാരി കേസ് എടുത്തു .

## Article Content

**തളിപ്പറമ്പ്: **രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ തളിപ്പറമ്പ് ടൗൺ ഭാഗങ്ങളിൽ തളിപ്പറമ്പ് റെയിഞ്ച് അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ വി.വി ഷാജിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ തളിപ്പറമ്പ് മാർക്കറ്റ് റോഡിലെ ന്യൂ ബസാറിൽ വെച്ച് ഇന്ത്യൻ നിർമ്മിത വിദേശമദ്യ വിൽപ്പനക്കിടെ മധ്യവയസ്കൻ പിടിയിലായി. ചപ്പാരപ്പടവ് ചൊക്രന്റകത്ത് വീട്ടിൽമുഹമ്മദ് .സി ആണ് പിടിയിലായത്. ഇയാളെ അറസ്റ്റ് ചെയ്തു അബ്കാരി കേസ് എടുത്തു .

പരിശോധനയിൽ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് മനോഹരൻ പി .പി, എക്സൈസ് പ്രിവന്റിവ് ഓഫീസർ ഗ്രേഡ് മുഹമ്മദ് ഹാരിസ് .കെ, സിവിൽ എക്സൈസ് ഓഫീസർ വിനീത് എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

എക്സൈസിനെയും , പോലീസിനെയും വെല്ലുവിളിച്ച് തളിപ്പറമ്പ് ടൗൺ ഭാഗങ്ങളിൽ മദ്യ വില്പന നടത്തുന്ന പ്രതിയെ തളിപ്പറമ്പ് എക്സൈസ് മദ്യ വില്പന നടത്തിയ കേസിന് മുൻപ് കേസെടുത്ത് റിമാൻഡ് ചെയ്തിരുന്നു. കൂടാതെ കഞ്ചാവ് കൈവശം വെച്ചതിനും കളവു നടത്തിയതിനും പോലീസിൽ ഇയാളുടെ പേരിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഈ കേസിൽ ഇയാൾ ജാമ്യത്തിൽ ഇറങ്ങിയതാണ്.

അര ലിറ്റർ ബോട്ടിലിന് 500 രൂപയും ഒരു പെഗ്ഗിന് 100 രൂപയും എന്ന രീതിയിലാണ് വിൽപ്പന നടത്തിയിരുന്നത്. മലയാളികളും ഹിന്ദിക്കാരും ഇയാളുടെ കസ്റ്റമർ ആണ്. പുലർച്ചെ അഞ്ചുമണി മുതൽ 6 മണി വരെ സമയത്തിനുള്ളിൽ ഇയാൾ മദ്യ വില്പന നടത്തി തിരിച്ചുപോകും. ബാക്കി സമയങ്ങളിൽ കഞ്ചാവ് വില്പനയും ഉണ്ട്. തളിപ്പറമ്പ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും. കേസിന്റെ തുടർനടപടികൾ ജില്ല സെഷൻസ് കോടതിയിൽ നടക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/372303/60-year-old-man-arrested-again-in-taliparamba-for-selling-liquor-while-out-on-bail-in-earlier-cases)