---
title: "ജനജീവിതത്തെ ദുസ്സഹമാക്കുന്ന സർക്കാരുകൾക്കെതിരെ മുസ്ലിം യൂത്ത് ലീഗ് നിൽപ്പ് സമരം സംഘടിപ്പിച്ചു"
english_title: "muslim youth league nilp strike"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/37223/muslim-youth-league-nilp-strike"
published_at: "2022-04-12T12:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62552ca6eb554_Untitled-2 web.jpg"
keywords: []
---

# ജനജീവിതത്തെ ദുസ്സഹമാക്കുന്ന സർക്കാരുകൾക്കെതിരെ മുസ്ലിം യൂത്ത് ലീഗ് നിൽപ്പ് സമരം സംഘടിപ്പിച്ചു

> **Lead Summary:** കേന്ദ്ര - കേരള സർക്കാറുകളുടെ നയങ്ങൾ മൂലമുള്ള വിലക്കയറ്റത്തിനെതിരെ മുസ്ലിം യൂത്ത്‌ ലീഗ്‌ അള്ളാംകുളം ശാഖാ കമ്മിറ്റി നിൽപ്പ്‌ സമരം സംഘടിപ്പിച്ചു. മുസ്ലിം യൂത്ത് ലീഗ് ജില്ലാ വൈസ്‌ പ്രസിഡന്റ്‌ ഫൈസൽ ചെറുകുന്നോൻ ഉദ്ഘാടനം ചെയ്തു.

## Article Content

കേന്ദ്ര - കേരള സർക്കാറുകളുടെ നയങ്ങൾ മൂലമുള്ള വിലക്കയറ്റത്തിനെതിരെ മുസ്ലിം യൂത്ത്‌ ലീഗ്‌ അള്ളാംകുളം ശാഖാ കമ്മിറ്റി നിൽപ്പ്‌ സമരം സംഘടിപ്പിച്ചു. മുസ്ലിം യൂത്ത് ലീഗ് ജില്ലാ വൈസ്‌ പ്രസിഡന്റ്‌ ഫൈസൽ ചെറുകുന്നോൻ ഉദ്ഘാടനം ചെയ്തു.

ശാഖാ പ്രസിഡന്റ്‌ ഫിയാസ്‌ അളളാംകുളം അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.മുഹ്സിൻ, കെ.അജ്മൽ,കെ.റഹീസ്‌ , എൻ.പി.അൽത്താഫ് പി.ഫസൽ,സി.പി.അനൂസ്‌ തുടങ്ങിയവർ നേതൃത്വം നൽകി.

ളിപറമ്പ ഫാറൂഖ് നഗർ ശാഖ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നിൽപ്പ് സമരം നടത്തി. ശാഖ യൂത്ത് ലീഗ് പ്രസിഡന്റ്‌ കെ വി ജാബിറിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് തളിപ്പറമ്പ മുൻസിപ്പാൽ മുസ്ലിം ലീഗ് അഡ്ഹോക്ക് കമ്മിറ്റി കൺവീനർ ഫാസിൽ എം പി ഉൽത്ഘാടനം ചെയ്തു.

അബൂദാബി കെ എം സി സി മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് എ പി ഉമ്മർ മുഖ്യ പ്രഭാഷണം നടത്തി. വാർഡ് മുസ്ലിം ലീഗ് ഭാരവാഹികളായ കെ വി സിറാജ്, എ പി മജീദ് മലിക്കൻ മുസ്തഫ എന്നിവർ സംസാരിച്ചു. എം പി ഇസ്മായിൽ, വി എം റഈസ്, മിസ്ഹബ് ഉമർ,ഹബീബ് റഹ്മാൻ,ജാസിം,അഫ്നാസ്,സലീത്ത് കെ എം എന്നിവർ നേതൃത്വം നൽകി, ഇസ്ഹാഖ് മുഹമ്മദ്‌ സ്വാഗതവും ഫായിസ് കെ നന്ദിയും പറഞ്ഞു.

തളിപറമ്പ മന്ന ശാഖ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മന്ന ജങ്ഷനിൽ നിൽപ്പ് സമരം നടത്തി. ശാഖ യൂത്ത് ലീഗ് പ്രസിഡന്റ്‌ സി കെ ഇസ്മായിൽ, സെക്രട്ടറി എൻ സിദ്ദീഖ് ഭാരവാഹികൾ ആയ മുനീർ ഗസൽ, മദനി സി കെ, അനസ് കാട്ടി, ജുനൈദ് കെ വി, ഫായിസ് സി പി, ഹംസ എം പി, എന്നിവർ നേതൃത്വം നൽകി, ത്വയ്യിബ് ടി കെ,ശുഐബ്, നാഫി മന്ന,നിഷാദ് തളിപറമ്പ്, ത്വാഹ യാസീൻ, സകരിയ എം പി .ജുനൈദ് ചപ്പൻ, മുസ്തഫ, ജുനൈദ് പി,മനാഫ് ടി എച്ച് എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/37223/muslim-youth-league-nilp-strike)