---
title: "കാക്കാത്തോട് ബസ് സ്റ്റാൻഡ് റോഡിൽ അപകടക്കെണിയൊരുക്കി തകർന്ന സ്ലാബ്; ഉടനടി നടപടി വേണമെന്ന് ആവശ്യം"
english_title: "Damaged slab on Kakkathode Bus Stand Road poses an accident risk; calls for immediate action."
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/372221/damaged-slab-on-kakkathode-bus-stand-road-poses-an-accident-risk-calls-for-immediate-action"
published_at: "2026-07-13T21:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a550bfc2038e_news-card.jpg"
keywords: []
---

# കാക്കാത്തോട് ബസ് സ്റ്റാൻഡ് റോഡിൽ അപകടക്കെണിയൊരുക്കി തകർന്ന സ്ലാബ്; ഉടനടി നടപടി വേണമെന്ന് ആവശ്യം

> **Lead Summary:** **തളിപ്പറമ്പ്: **കാക്കാത്തോട് ബസ് സ്റ്റാൻഡിലേക്ക് വാഹനങ്ങൾ പ്രവേശിക്കുന്ന പ്രധാന പാതയിലെ ഓവുചാൽ സ്ലാബ് തകർന്ന നിലയിൽ. തളിപ്പറമ്പ് ഹൈവേയിൽനിന്നും ഷോപ്രിക്സിന്റെ പിറകിലൂടെ കാക്കാത്തോട് ബസ് സ്റ്റാൻഡിലേക്കും, അവിടെ നിന്ന് മന്ന ചിറവക്ക് ഭാഗങ്ങളിലേക്കും ദിവസവും നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന റോഡിലാണ് ഈ അപകടക്കെണി രൂപപ്പെട്ടിരിക്കുന്നത്.

## Article Content

**തളിപ്പറമ്പ്: **കാക്കാത്തോട് ബസ് സ്റ്റാൻഡിലേക്ക് വാഹനങ്ങൾ പ്രവേശിക്കുന്ന പ്രധാന പാതയിലെ ഓവുചാൽ സ്ലാബ് തകർന്ന നിലയിൽ. തളിപ്പറമ്പ് ഹൈവേയിൽനിന്നും ഷോപ്രിക്സിന്റെ പിറകിലൂടെ കാക്കാത്തോട് ബസ് സ്റ്റാൻഡിലേക്കും, അവിടെ നിന്ന് മന്ന ചിറവക്ക് ഭാഗങ്ങളിലേക്കും ദിവസവും നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന റോഡിലാണ് ഈ അപകടക്കെണി രൂപപ്പെട്ടിരിക്കുന്നത്.

വലിയ ഭാരവാഹനങ്ങൾ മുതൽ ഇരുചക്ര വാഹനങ്ങൾ വരെ നിരന്തരം സർവീസ് നടത്തുന്ന പാതയാണിത്. നിലവിൽ യാത്രക്കാർക്ക് മുന്നറിയിപ്പ് എന്നോണം തകർന്ന സ്ലാബിന് മുകളിൽ കല്ലുകളും മറ്റും നിരത്തി കുഴി മൂടിയ നിലയിലാണ്. എന്നാൽ രാത്രികാലങ്ങളിൽ ഇതറിയാതെ എത്തുന്ന വാഹനങ്ങളും കാൽനടയാത്രക്കാരും അപകടത്തിൽപ്പെടാൻ സാധ്യതയേറെയാണ്.

ഏറ്റവും തിരക്കേറിയ ഈ പാതയിലെ തകർന്ന സ്ലാബ് മാറ്റി പുതിയത് സ്ഥാപിക്കാൻ ബന്ധപ്പെട്ട അധികാരികൾ എത്രയും പെട്ടെന്ന് ഗൗരവപൂർവ്വം ഇടപെടണമെന്നാണ് യാത്രക്കാരും സമീപത്തെ വ്യാപാരികളും ആവശ്യപ്പെടുന്നത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/372221/damaged-slab-on-kakkathode-bus-stand-road-poses-an-accident-risk-calls-for-immediate-action)