---
title: "സംസ്ഥാനത്ത് ഇന്ന് ഭാഗിക വൈദ്യുതി നിയന്ത്രണം"
english_title: "Partial power restrictions in the state today."
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/372207/partial-power-restrictions-in-the-state-today"
published_at: "2026-07-13T19:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a54e87412206_Untitled-2_web-Recovered.jpg"
keywords: []
---

# സംസ്ഥാനത്ത് ഇന്ന് ഭാഗിക വൈദ്യുതി നിയന്ത്രണം

> **Lead Summary:** **തിരുവനന്തപുരം: **സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണം വേണ്ടിവരുമെന്ന് കെഎസ്ഇബി. പവർ എക്സ്ചേഞ്ചിൽ നിന്ന് വൈദ്യുതി കിട്ടാനില്ലെന്നും വൈകുന്നേരം 7 മണിക്ക് ശേഷം ഭാഗിക നിയന്ത്രണം ഉണ്ടായേക്കുമെന്നും കെഎസ്ഇബി വൃത്തങ്ങൾ അറിയിച്ചു.

## Article Content

**തിരുവനന്തപുരം: **സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണം വേണ്ടിവരുമെന്ന് കെഎസ്ഇബി. പവർ എക്സ്ചേഞ്ചിൽ നിന്ന് വൈദ്യുതി കിട്ടാനില്ലെന്നും വൈകുന്നേരം 7 മണിക്ക് ശേഷം ഭാഗിക നിയന്ത്രണം ഉണ്ടായേക്കുമെന്നും കെഎസ്ഇബി വൃത്തങ്ങൾ അറിയിച്ചു.

പവർ എക്സ്ചേഞ്ചിൽ നിന്ന് ആവശ്യത്തിന് വൈദ്യുതി ലഭ്യമാകാത്തതാണ് ഈ പ്രതിസന്ധിക്ക് കാരണം.മഴ മാറി നിൽക്കുന്നതിനാലും ചൂട് കൂടിയതിനാലും വൈകുന്നേരങ്ങളിൽ വൈദ്യുതി ഉപയോഗം വലിയ രീതിയിൽ കൂടാൻ സാധ്യതയുണ്ട്. സാധാരണയേക്കാൾ 300 മുതൽ 400 മെഗാവാട്ട് വരെ അധികം വൈദ്യുതി ആവശ്യമായി വരുമെന്നാണ് കെഎസ്ഇബി വിലയിരുത്തുന്നത്.

നിലവിൽ ഇന്ന് ഒരു ദിവസത്തേക്ക് മാത്രമാണ് ഈ നിയന്ത്രണം പ്രഖ്യാപിച്ചിട്ടുള്ളതെങ്കിലും, വരും ദിവസങ്ങളിലും പവർ എക്സ്ചേഞ്ചിൽ നിന്നുള്ള ലഭ്യതക്കുറവും ചൂടും തുടർന്നാൽ നിയന്ത്രണം നീളാൻ സാധ്യതയുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/372207/partial-power-restrictions-in-the-state-today)