---
title: "കേരള പത്മശാലിയ സംഘം തളിപ്പറമ്പ് ശാഖ എന്റോവ്മെന്റ് വിതരണവും അനുമോദനവും വനിതാ സംഗമവും സംഘടിപ്പിച്ചു"
english_title: "The Taliparamba branch of the Kerala Padmashali Sangham organized an endowment distribution ceremony, a felicitation event, and a women's gathering."
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/372071/the-taliparamba-branch-of-the-kerala-padmashali-sangham-organized-an-endowment-distribution-ceremony-a-felicitation-event-and-a-womens-gathering"
published_at: "2026-07-13T09:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a545faf60d4c_news-card.jpg"
keywords: []
---

# കേരള പത്മശാലിയ സംഘം തളിപ്പറമ്പ് ശാഖ എന്റോവ്മെന്റ് വിതരണവും അനുമോദനവും വനിതാ സംഗമവും സംഘടിപ്പിച്ചു

> **Lead Summary:** **തളിപ്പറമ്പ:**കേരള പത്മശാലിയ സംഘം തളിപ്പറമ്പ് ശാഖ സംഘടിപ്പിച്ച എൻഡോവ് മെൻ്റ് വിതരണവും അനുമോദനവും വനിത സംഗമവും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം .വളരെ ശ്രദ്ധിക്കേണ്ട കാലഘട്ടമാണ് കുട്ടികളുടെ കൗമാര പ്രായം.കൗമര പ്രായത്തിൽ കുട്ടികൾക്ക് സ്നേഹവും സ്വതന്ത്ര്യവും നല്കകുന്നതോടൊപ്പം നല്ലതുപോലെ ശ്രദ്ധയും കരുതലും രക്ഷിതാക്കൾ നല്കണമെന്നും ഷാജി പറഞ്ഞു.

## Article Content

**തളിപ്പറമ്പ:**കേരള പത്മശാലിയ സംഘം തളിപ്പറമ്പ് ശാഖ സംഘടിപ്പിച്ച എൻഡോവ് മെൻ്റ് വിതരണവും അനുമോദനവും വനിത സംഗമവും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം .വളരെ ശ്രദ്ധിക്കേണ്ട കാലഘട്ടമാണ് കുട്ടികളുടെ കൗമാര പ്രായം.കൗമര പ്രായത്തിൽ കുട്ടികൾക്ക് സ്നേഹവും സ്വതന്ത്ര്യവും നല്കകുന്നതോടൊപ്പം നല്ലതുപോലെ ശ്രദ്ധയും കരുതലും രക്ഷിതാക്കൾ നല്കണമെന്നും ഷാജി പറഞ്ഞു.

പൂക്കോത്ത് തെരുവിലെ കെ പി എസ് ഹാളിൽ വെച്ച് നടന്ന പരിപാടിയിൽ കെ പി എസ് തളിപ്പറമ്പ് ശാഖാ പ്രസിഡണ്ട് പി മോഹനചന്ദ്രൻ അധ്യക്ഷത വഹിച്ചു. കെ പി വി എസ് സംസ്ഥാന പ്രസിഡണ്ട് ഗീത കൊമ്മേരി, റെയിൽവേ സേവന പുരസ്ക്കാം ജേതാവ്പി സുരേഷ് എന്നിവർ വിശിഷ്ടാതിഥികളായിരുന്നു.തളിപ്പറമ്പ് നഗരസഭ കൗൺസിലർ കെ രൂപേഷ്, പൂക്കോത്ത് കൊട്ടാരം ദേവസ്വം പ്രസിഡണ്ട് എം ബാലകൃഷ്ണൻ, കെ പി എസ് താലൂക്ക് സെക്രട്ടരി കെ രഞ്ജിത്ത്, കെ പി വി എസ് സംസ്ഥാനജോ: സെക്രട്ടരി ശ്യാമള ശശിധരൻ, താലൂക്ക് പ്രസിഡണ്ട്എം തങ്കമണി, യുവജന വിഭാഗം തളിപ്പറമ്പ് ശാഖ പ്രസിഡണ്ട്പി സുജേഷ് എന്നിവർ പ്രസംഗിച്ചു.

കെ പി എസ് തളിപ്പറമ്പ് ശാഖ സെക്രട്ടറി കെ രമേശൻ സ്വാഗതവും വൈസ് പ്രസിഡണ്ട്എം ജനാർദ്ദനൻ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/372071/the-taliparamba-branch-of-the-kerala-padmashali-sangham-organized-an-endowment-distribution-ceremony-a-felicitation-event-and-a-womens-gathering)