---
title: "പട്ടുവത്ത് വീട്ടിൽ ഇലക്ട്രിക് റിപ്പയറിംഗിനിടെ അപകടം: 26-കാരൻ ഷോക്കേറ്റു മരിച്ചു"
english_title: "Electric repair "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/371916/electric-repair"
published_at: "2026-07-11T20:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a525b8b9f31f_1000694005.jpg"
keywords: []
---

# പട്ടുവത്ത് വീട്ടിൽ ഇലക്ട്രിക് റിപ്പയറിംഗിനിടെ അപകടം: 26-കാരൻ ഷോക്കേറ്റു മരിച്ചു

> **Lead Summary:** തളിപ്പറമ്പ്: യുവാവ് വീട്ടില്‍ ഷോക്കേറ്റു മരിച്ചു.പട്ടുവം ഇല്ലംപറമ്പിലെ തച്ചിറാണ്ടി വീട്ടില്‍ ശശിയുടെ മകന്‍ ടി.സിബിന്‍ആണ് മരിച്ചത്.

## Article Content

തളിപ്പറമ്പ്: യുവാവ് വീട്ടില്‍ ഷോക്കേറ്റു മരിച്ചു.പട്ടുവം ഇല്ലംപറമ്പിലെ തച്ചിറാണ്ടി വീട്ടില്‍ ശശിയുടെ മകന്‍ ടി.സിബിന്‍ആണ് മരിച്ചത്.

ഇന്ന് ഉച്ചക്ക് 12.45 ന് വീട്ടില്‍ ഇലക്ട്രിക്ക് റിപ്പേര്‍ നടത്തവെ അബദ്ധത്തില്‍ ഷോക്കേറ്റാണ് മരണം സംഭവിച്ചത്.സഹോദരന്‍: സബിന്‍.തളിപ്പറമ്പിലെ ജിയോ മൊബൈല്‍ കമ്പനിയിലെ ടെക്‌നീഷ്യനാണ്.

മൃതദേഹം പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍.സംസ്‌ക്കാരം നാളെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം നടക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/371916/electric-repair)