---
title: "അമ്മയുടെ മടിയിൽ കിടത്തി ഇൻജെക്ഷൻ കൊടുത്ത ഉടൻ ബോധം പോയി'; മരിച്ച ഒന്നര വയസുകാരൻ്റെ ബന്ധുക്കൾ"
english_title: ""He lost consciousness immediately after being given the injection while lying on his mother's lap," say the relatives of the one-and-a-half-year-old boy who died in Kannur."
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/371912/he-lost-consciousness-immediately-after-being-given-the-injection-while-lying-on-his-mothers-lap-say-the-relatives-of-the-one-and-a-half-year-old-boy-who-died-in-kannur"
published_at: "2026-07-11T20:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5258bf7190d_Untitled-2-web.jpg"
keywords: []
---

# അമ്മയുടെ മടിയിൽ കിടത്തി ഇൻജെക്ഷൻ കൊടുത്ത ഉടൻ ബോധം പോയി'; മരിച്ച ഒന്നര വയസുകാരൻ്റെ ബന്ധുക്കൾ

> **Lead Summary:** > **കണ്ണൂർ: **കണ്ണൂരിൽ അനസ്തേഷ്യ നൽകിയതിനെ തുടർന്ന് ബോധരഹിതനായ ഒന്നര വയസുകാരൻ മരിച്ചതിൽ പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിക്കെതിരെ കുട്ടിയുടെ ബന്ധുക്കൾ. കുഞ്ഞിനെ ഏറെ സമയം ആശുപത്രിയിൽ ഇരുത്തിയെന്നും ആരോപണം." രാവിലെ ഏകദേശം 11 മണിയോടെയാണ് കുഞ്ഞുമായി ഞങ്ങൾ പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ എത്തിയത്. അവിടെയെത്തിയപ്പോൾ കുട്ടിയെ നോക്കിയിട്ട് അവിടെ ഇരിക്കാൻ പറഞ്ഞു, വെയിറ്റ് ചെയ്യാൻ പറഞ്ഞു. ഡോക്ടർ ഓപ്പറേഷൻ തിയേറ്ററിലാണ് എന്നാണ് അപ്പോൾ പറഞ്ഞത്.

## Article Content

> **കണ്ണൂർ: **കണ്ണൂരിൽ അനസ്തേഷ്യ നൽകിയതിനെ തുടർന്ന് ബോധരഹിതനായ ഒന്നര വയസുകാരൻ മരിച്ചതിൽ പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിക്കെതിരെ കുട്ടിയുടെ ബന്ധുക്കൾ. കുഞ്ഞിനെ ഏറെ സമയം ആശുപത്രിയിൽ ഇരുത്തിയെന്നും ആരോപണം." രാവിലെ ഏകദേശം 11 മണിയോടെയാണ് കുഞ്ഞുമായി ഞങ്ങൾ പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ എത്തിയത്. അവിടെയെത്തിയപ്പോൾ കുട്ടിയെ നോക്കിയിട്ട് അവിടെ ഇരിക്കാൻ പറഞ്ഞു, വെയിറ്റ് ചെയ്യാൻ പറഞ്ഞു. ഡോക്ടർ ഓപ്പറേഷൻ തിയേറ്ററിലാണ് എന്നാണ് അപ്പോൾ പറഞ്ഞത്.

കുട്ടിക്ക് വെള്ളമോ ഭക്ഷണമോ ഒന്നും കൊടുക്കാൻ പാടില്ലെന്ന് നഴ്‌സുമാർ വന്ന് പറഞ്ഞു . അവർ പറഞ്ഞതനുസരിച്ച് ഒന്നും കൊടുക്കാതെ കുട്ടിയെയും എടുത്ത് അവർ അവിടെ ഇരുന്നു. വൈകുന്നേരം 3.30 വരെ കുട്ടിക്ക് ഒന്നും കൊടുക്കാൻ പറ്റിയില്ല. വിശന്നിട്ട് കുട്ടി ഒരേ കരച്ചിലായിരുന്നു. മൂന്നരയ്ക്കാണ് അനസ്തേഷ്യ ഡോക്ടർ വരുന്നത്. ആ ഡോക്ടറെ കൂടാതെ പ്ലാസ്റ്റിക് സർജനും വേറെ ഒരു സർജനും കൂടി അവിടെ ഉണ്ടായിരുന്നു. അങ്ങനെ മൂന്ന് പേരും കൂടിയാണ് ഇതിൻ്റെ എല്ലാ കാര്യങ്ങളും റെഡിയാക്കിയത്.പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയുടെ ഭാഗത്ത് നിന്നും ഗുരുതര വീഴ്ചയാണ് സംഭവിച്ചതെന്നും, കുഞ്ഞിൻ്റെ ശാരീരികവസ്ത മനസിലാക്കാതെയും , യാതൊരുവിധ മെഡിക്കൽ ചെക്കപ്പ് ചെയ്യാതെയാണ് കുഞ്ഞിന് അനസ്തേഷ്യ നൽകിയതെന്നും, ഇതുവരെ ആശുപത്രി അധികൃതർ അത് അംഗീകരിച്ചിട്ടില്ലെന്നും ചികിത്സ പിഴവിനെ തുടർന്ന് മരിച്ച ഒന്നരവയസ്സുകാരൻ ദേവാൻഷ് ശൗര്യയുടെ പിതാവിൻ്റെ സഹോദരൻ അഖിൽ രാജ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/371912/he-lost-consciousness-immediately-after-being-given-the-injection-while-lying-on-his-mothers-lap-say-the-relatives-of-the-one-and-a-half-year-old-boy-who-died-in-kannur)