---
title: "ജീവനക്കാരനെതിരെ രാഷ്ട്രീയ പകപോക്കല്‍; തളിപ്പറമ്പ് നഗരസഭ സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യം"
english_title: "court notice "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/37182/court-notice"
published_at: "2022-04-12T10:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6255068b635c1_vac.jpg"
keywords: []
---

# ജീവനക്കാരനെതിരെ രാഷ്ട്രീയ പകപോക്കല്‍; തളിപ്പറമ്പ് നഗരസഭ സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യം

> **Lead Summary:** **തളിപ്പറമ്പ: **കോണ്‍ഗ്രസ് സംഘടനാ പ്രവര്‍ത്തകനായതിന്റെ പേരില്‍ രാഷ്ട്രീയ പകപോക്കൽതളിപ്പറമ്പ് നഗരസഭാജീവനക്കാരനായ കരിവെള്ളൂർ സ്വദേശിയെ കോടതി ഉത്തരവ് ഉണ്ടായിട്ടും ജോലി ചെയ്യാൻ അനുവദിക്കാത്ത നഗരസഭാ സെക്രട്ടറിയുടെ നിലപാടിൽ കോടതിയലക്ഷ്യ നടപടിയിലേക്ക്.

## Article Content

**തളിപ്പറമ്പ: **കോണ്‍ഗ്രസ് സംഘടനാ പ്രവര്‍ത്തകനായതിന്റെ പേരില്‍ രാഷ്ട്രീയ പകപോക്കൽതളിപ്പറമ്പ് നഗരസഭാജീവനക്കാരനായ കരിവെള്ളൂർ സ്വദേശിയെ കോടതി ഉത്തരവ് ഉണ്ടായിട്ടും ജോലി ചെയ്യാൻ അനുവദിക്കാത്ത നഗരസഭാ സെക്രട്ടറിയുടെ നിലപാടിൽ കോടതിയലക്ഷ്യ നടപടിയിലേക്ക്.

നഗരസഭയിലെ എല്‍ഡി ക്ലര്‍ക്കിനോട് ബാഹ്യസമ്മർദ്ദങ്ങൾക്ക് വഴങ്ങി രാഷ്ട്രീയ പകപോക്കല്‍ നടത്തുന്ന നടപടിയാണ് ഇതിനകം വിവാദമായത്.കോടതിയലക്ഷ്യം നടത്തിയ നഗരസഭാ സെക്രട്ടറിക്കെതിരെ നിയമ നടപടിയുമായി പരാതിക്കാരന്‍ രംഗത്തെത്തി.

തളിപ്പറമ്പ് നഗരസഭയിൽ 2018 മുതല്‍ എല്‍ഡി ക്ലര്‍ക്ക് തസ്തികയില്‍ കാഷ്യറായി ജോലിചെയ്യുന്ന കരിവെള്ളൂര്‍ പലിയേരിയിലെ എം.സുരേന്ദ്രനെയാണ് മറ്റൊരു ഉന്നത സർക്കാർ ഉദ്യോഗസ്ഥനായ സെക്രട്ടറി ജോലിയില്‍നിന്ന് ബാഹ്യസമ്മർദ്ദവുംരാഷട്രീയ വിരോധവുംവെച്ച് സസ്‌പെന്റ് ചെയ്ത നടപടിയാണ് ഇതിനകം വിവാദമായത്.

തിരുവനന്തപുരത്തെ കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ സെക്രട്ടറിയുടെ നടപടി തടയുകയും പരാതിക്കാരനെ തല്‍സ്ഥാനത്ത് തുടരാനനുവദിച്ചുകൊണ്ടും ഉത്തരവിട്ടിരുന്നു.എന്നാല്‍ പരാതിക്കാരൻഈ ഉത്തരവുമായി രണ്ടുദിവസത്തിനുള്ളിൽ നഗരസഭാ കാര്യാലയത്തിലെത്തിയെങ്കിലും കോടതിയുത്തരവ് ഗൗനിക്കാതെ കണ്ണൂര്‍ കോര്‍പ്പറേഷനിലേക്ക് സ്ഥലം മാറ്റിക്കൊണ്ടുള്ള ഉത്തരവാണ് സെക്രട്ടറി നല്‍കിയത്.

ട്രിബ്യൂണലിന്റെ ഉത്തരവ് നടപ്പാക്കാതെ കോടതിയലക്ഷ്യം നടത്തിയ സെക്രട്ടറിക്കെതിരെ അഭിഭാഷകന്‍ മുഖേന വീണ്ടും പരാതിക്കാരൻട്രിബ്യൂണലിനെ സമീപിച്ചിരിക്കുകയാണ് .നിയമ നടപടി സ്വീകരിക്കുന്നതിനായി പരാതിക്കാരൻ അവധിയിലായിരുന്നപ്പോള്‍ ട്രാന്‍സ്ഫര്‍ നടപടി സ്വീകരിച്ചത് സര്‍വീസ് ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നും നിയമവിദഗ്ധർ ചൂണ്ടിക്കാണിക്കപ്പെടുന്നു.

തളിപ്പറമ്പ് നഗരസഭ ഭരണം നടത്തുന്ന യു.ഡി എഫ് സംവിധാനത്തിൻ്റെ കടിഞ്ഞാൺ യുഡിഎഫിന് നഷ്ടമായെന്നും ചിലരുടെയൊക്കെ സമ്മര്‍ദ്ദത്തിന് വഴങ്ങിയുള്ള നടപടികളാണ് ഇവിടെയെടുക്കുന്നതെന്നും ഇതിനകംആക്ഷേപമുണ്ട്. 34 സീറ്റില്‍ കോണ്‍ഗ്രസിനുള്ള നാലും ലീഗിനുള്ള പതിനഞ്ചും സീറ്റുകളുള്‍പ്പെടെ യുഡിഎഫിന് 19 സീറ്റുകളുണ്ടെങ്കിലും ലീഗിലെ പടലപ്പിണക്കം മറ്റുള്ളവര്‍ മുതലെടുക്കുന്നതിനാലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകനും നഗരസഭാ കോൺഗ്രസ് സംഘടനാ സെക്രട്ടറിയുമായ തന്നോട് നഗരസഭാ സെക്രട്ടറി രാഷ്ട്രീയപക പോക്കുന്നതിനുള്ള പ്രധാന കാരണമെന്നാണ് പരാതിക്കാരന്റെ ആക്ഷേപം.

അതേസമയം ട്രിബൂണലിൻ്റെ ഉത്തരവ് നടപ്പാക്കുന്നതിൽ വീഴ്ച വരുത്തിയ നഗരസഭാ സെക്രട്ടറിക്കെതിരെ വകുപ്പ് തല നടപടി ക്കുള്ള സാധ്യതയേറി. സെക്രട്ടറിക്കെതിരെ നേരത്തെയും ചില ആരോപണങ്ങൾ ഉയർന്നു വന്നിരുന്നു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/37182/court-notice)