---
title: "നാറാത്ത് ആലിങ്കീഴിൽ ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു"
english_title: "mayyil-narrath-road-accident-bike-rider-youth-died"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/371759/mayyil-narrath-road-accident-bike-rider-youth-died"
published_at: "2026-07-11T09:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a51bd44b3679_Untitled-2-web.jpg"
keywords: []
---

# നാറാത്ത് ആലിങ്കീഴിൽ ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു

> **Lead Summary:** **മയ്യിൽ: **നാറാത്ത് ആലിങ്കീഴിൽ ചെറുവാക്കര ഗവ. എൽ.പി. സ്കൂളിനു മുന്നിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. കുറ്റിയാട്ടൂർ പഴശ്ശിയിലെ വയക്കച്ചാൽ റോഡിൽ വി.കെ. ദിനിൽ ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് ആറുമണിയോടെയായിരുന്നു ദാരുണമായ ഈ അപകടം സംഭവിച്ചത്.

## Article Content

**മയ്യിൽ: **നാറാത്ത് ആലിങ്കീഴിൽ ചെറുവാക്കര ഗവ. എൽ.പി. സ്കൂളിനു മുന്നിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. കുറ്റിയാട്ടൂർ പഴശ്ശിയിലെ വയക്കച്ചാൽ റോഡിൽ വി.കെ. ദിനിൽ ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് ആറുമണിയോടെയായിരുന്നു ദാരുണമായ ഈ അപകടം സംഭവിച്ചത്.

കുറ്റിയാട്ടൂരിൽ നിന്ന് പുതിയതെരു ഭാഗത്തേക്ക് പോവുകയായിരുന്ന ദിനിലിന്റെ ബൈക്കും എതിരെ വന്ന സ്കൂട്ടറുമാണ് അപകടത്തിൽപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ ഗുരുതരമായി പരിക്കേറ്റ ദിനിലിനെ ഉടൻ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു. ചെങ്കൽ ലോറി ജീവനക്കാരനാണ് മരിച്ച ദിനിൽ.

കാക്കാമണി ദിനേശൻ (ഓട്ടോ ടാക്സി ഡ്രൈവർ, എട്ടേയാർ) ആണ് പിതാവ്. മാതാവ്: വി.കെ. നളിനി. സഹോദരങ്ങൾ: ദിപിന, ദിൽന (അധ്യാപിക, ശ്രീകണ്ഠാപുരം). സംസ്കാരം ശനിയാഴ്ച നടക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/371759/mayyil-narrath-road-accident-bike-rider-youth-died)