---
title: " പൂമംഗലം കൊടിലേരി പുഴയില്‍ നടത്തിയ രക്ഷാപ്രവര്‍ത്തനത്തിന് ആദരസമ്മേളനം സംഘടിപ്പിച്ചു"
english_title: "A felicitation ceremony was organized for the rescue operation carried out in the Kodileri River at Poomangalam."
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/371758/a-felicitation-ceremony-was-organized-for-the-rescue-operation-carried-out-in-the-kodileri-river-at-poomangalam"
published_at: "2026-07-11T09:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a51bb9f04051_Untitled-2-web.jpg"
keywords: []
---

#  പൂമംഗലം കൊടിലേരി പുഴയില്‍ നടത്തിയ രക്ഷാപ്രവര്‍ത്തനത്തിന് ആദരസമ്മേളനം സംഘടിപ്പിച്ചു

> **Lead Summary:** കുറുമാത്തൂര്‍ ഗ്രാമപഞ്ചായത്ത് ദുരന്ത നിവാരണ സേന ജൂലൈ 5, 6 തിയ്യതികളില്‍ പൂമംഗലം കൊടിലേരി പുഴയില്‍ നടത്തിയ രക്ഷാപ്രവര്‍ത്തനത്തിന് ആദരസമ്മേളനം സംഘടിപ്പിച്ചു.

## Article Content

കുറുമാത്തൂര്‍ ഗ്രാമപഞ്ചായത്ത് ദുരന്ത നിവാരണ സേന ജൂലൈ 5, 6 തിയ്യതികളില്‍ പൂമംഗലം കൊടിലേരി പുഴയില്‍ നടത്തിയ രക്ഷാപ്രവര്‍ത്തനത്തിന് ആദരസമ്മേളനം സംഘടിപ്പിച്ചു.

പഞ്ചായത്ത് ഓഫീസില്‍ നടന്ന ആദരസമ്മേളനത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ ആര്‍.ആര്‍.ടി അംഗങ്ങളും അഗ്നിശമനസേനാംഗങ്ങളും പങ്കെടുത്തു.പഞ്ചായത്ത് പ്രസിഡന്റ് എസ്.പി.രമേശന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യുകയും ഉപഹാരം സമര്‍പ്പിക്കുകയും ചെയ്തു.വൈസ് പ്രസിഡന്റ്‌സി.അനിത അധ്യക്ഷത വഹിച്ചു.സെക്രട്ടെറി സജി സബാസ്റ്റ്യന്‍, കെ.ടി.നിധീഷ്, ഹരിനാരായണന്‍, കാനായി രാജന്‍, പി.പി.രാജീവന്‍, വി.സജീവന്‍, ടി അജയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/371758/a-felicitation-ceremony-was-organized-for-the-rescue-operation-carried-out-in-the-kodileri-river-at-poomangalam)