---
title: "കെ.എ.കേരളീയൻ്റെ മുപ്പത്തിരണ്ടാം ചരമ വാർഷിക ദിനത്തോടനുബന്ധിച്ച് അനുസ്‌മരണ സമ്മേളനം സംഘടിപ്പിച്ചു "
english_title: "Akhilenthya kisan sabha "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/371733/akhilenthya-kisan-sabha"
published_at: "2026-07-10T22:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a51214681017_1000691701.jpg"
keywords: []
---

# കെ.എ.കേരളീയൻ്റെ മുപ്പത്തിരണ്ടാം ചരമ വാർഷിക ദിനത്തോടനുബന്ധിച്ച് അനുസ്‌മരണ സമ്മേളനം സംഘടിപ്പിച്ചു 

> **Lead Summary:** കെ.എ.കേരളീയൻ്റെ മുപ്പത്തിരണ്ടാം ചരമ വാർഷിക ദിനത്തോടനുബന്ധിച്ച് അഖിലേന്ത്യാ കിസാൻസഭ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്‌മരണ സമ്മേളനം സംഘടിപ്പിച്ചു. ബി.കെ.എം.യു സംസ്ഥാന ജനറൽ സിക്രട്ടറി അഡ്വ.ഗോവിന്ദൻ പള്ളിക്കാപ്പിൽ എം.എൽ.എ ഉൽഘാടനം ചെയ്തു. ജില്ലാ സിക്രട്ടറി സി.പി. ഷൈജൻ അദ്ധ്യക്ഷത വഹിച്ചു.

## Article Content

കെ.എ.കേരളീയൻ്റെ മുപ്പത്തിരണ്ടാം ചരമ വാർഷിക ദിനത്തോടനുബന്ധിച്ച് അഖിലേന്ത്യാ കിസാൻസഭ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്‌മരണ സമ്മേളനം സംഘടിപ്പിച്ചു. ബി.കെ.എം.യു സംസ്ഥാന ജനറൽ സിക്രട്ടറി അഡ്വ.ഗോവിന്ദൻ പള്ളിക്കാപ്പിൽ എം.എൽ.എ ഉൽഘാടനം ചെയ്തു. ജില്ലാ സിക്രട്ടറി സി.പി. ഷൈജൻ അദ്ധ്യക്ഷത വഹിച്ചു.

സംസ്ഥാന വൈസ് പ്രസിഡണ്ട് എ. പ്രദീപൻ അനുസ്‌മരണ പ്രഭാഷണം നടത്തി. ജില്ലാ പ്രസിഡണ്ട് പി.കെ. മധുസൂദനൻ, സംസ്ഥാന കമ്മിറ്റിയംഗം കെ.വി. ഗോപിനാഥ്, സി.പി.ഐ മണ്ഡലം സിക്രട്ടറി ടി.വി. നാരായണൻ, കണ്ണാടിയൻ ഭാസ്‌കരൻ, പയ്യരട്ട ശാന്ത, എ. ബാലകൃഷ്ണൻ, ടി.കെ. വൽസലൻ സംസാരിച്ചു. പി.കെ. മുജീബ്റഹ്മാൻ സ്വാഗതവും സി. ലക്ഷ്മണൻ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/371733/akhilenthya-kisan-sabha)