---
title: ""ഓപ്പറേഷൻ തൂഫാൻ" പദ്ധതി സ്വാഗതാർഹം; ലഹരി വ്യാപനത്തിനെതിരെ കടുത്ത ശിക്ഷ ഉറപ്പാക്കണം: വിസ്ഡം സ്റ്റുഡന്റ്സ് കൺവെൻഷൻ"
english_title: "Wisdom Students Mandalam Convention."
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/371438/wisdom-students-mandalam-convention"
published_at: "2026-07-09T16:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4f7c3634653_news-card.jpg"
keywords: []
---

# "ഓപ്പറേഷൻ തൂഫാൻ" പദ്ധതി സ്വാഗതാർഹം; ലഹരി വ്യാപനത്തിനെതിരെ കടുത്ത ശിക്ഷ ഉറപ്പാക്കണം: വിസ്ഡം സ്റ്റുഡന്റ്സ് കൺവെൻഷൻ

> **Lead Summary:** > **തളിപ്പറമ്പ് : **സമൂഹത്തിൽ കടുത്ത വെല്ലുവിളിയുയർത്തുന്ന ലഹരിയുടെ വ്യാപനത്തെ നിർമ്മാർജ്ജനം ചെയ്യുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന "ഓപ്പറേഷൻ തൂഫാൻ" പദ്ധതി സ്വാഗതാർഹമാണെന്ന് വിസ്ഡം സ്റ്റുഡന്റ്സ് തളിപ്പറമ്പ് മണ്ഡലം സമ്മേളന സ്വാഗത സംഘം കൺവെൻഷൻ അഭിപ്രായപ്പെട്ടു.

## Article Content

> **തളിപ്പറമ്പ് : **സമൂഹത്തിൽ കടുത്ത വെല്ലുവിളിയുയർത്തുന്ന ലഹരിയുടെ വ്യാപനത്തെ നിർമ്മാർജ്ജനം ചെയ്യുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന "ഓപ്പറേഷൻ തൂഫാൻ" പദ്ധതി സ്വാഗതാർഹമാണെന്ന് വിസ്ഡം സ്റ്റുഡന്റ്സ് തളിപ്പറമ്പ് മണ്ഡലം സമ്മേളന സ്വാഗത സംഘം കൺവെൻഷൻ അഭിപ്രായപ്പെട്ടു.

> ലഹരിയുടെ വ്യാപനം തടയുന്നതോടൊപ്പം കുറ്റക്കാർക്ക് കടുത്ത ശിക്ഷ ഉറപ്പ് വരുത്താൻ സാധിക്കണമെന്നും സംഗമം ആവശ്യപ്പെട്ടു."മൂല്യബോധമുള്ള വിദ്യാർത്ഥി, നന്മയുടെ വഴികാട്ടി" എന്ന പ്രമേയത്തിൽ വിസ്ഡം ഇസ്‌ലാമിക് സ്റ്റുഡന്റ്സ് ഓർഗനൈസേഷൻ തളിപ്പറമ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ 2026 ആഗസ്റ്റ് 22 ന് സംഘടിപ്പിക്കുന്ന മണ്ഡലം വിദ്യാർത്ഥി സമ്മേളനത്തിന്റെ സ്വാഗത സംഘം കമ്മിറ്റി രൂപീകരിച്ചു. കൺവെൻഷൻ വിസ്‌ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ കണ്ണൂർ ജില്ലാ സെക്രട്ടറി വി. മേമി ഉദ്ഘാടനം ചെയ്തു. വിസ്ഡം സ്റ്റുഡന്റ്സ് തളിപ്പറമ്പ് മണ്ഡലം പ്രസിഡന്റ്‌ ശിബിൽ അധ്യക്ഷനായി. പി. കെ. ഹാഷിം, സലാം കുറുമാത്തൂർ, റിയാസ് സ്വലാഹി, ടി. കെ. ഉബൈദ്, അബ്ദുറസാഖ്, ഹിജാസ് ബിന് അനസ്, അർഷദ് മുസ്തഫ, ഹാഫിദ് യുസുഫ്, സിയാൻ ചുഴലി,സിഹാൽ, മിഷാൽ, ഫറാസ്, ഹംസാദ്, എന്നിവർ സംസാരിച്ചു.

സ്വാഗത സംഘം രക്ഷാധികാരി: കെ. പി ഹുസൈൻ കുഞ്ഞി. ചെയർമാൻ മേമി , വൈസ് ചെയർമാൻ പി. കെ.ഹാഷിം, ഇബ്രാഹിം ചുഴലി, അർഷദ് മുസ്തഫ , ജനറൽ കൺവീനർ ശിബിൽ തളിപ്പറമ്പ , ജോയിൻ്റ് കൺവീനർ ഷിദാദ് ചുഴലി, അമീഖ്, മിഷാൽ കുറുമാത്തൂർ എന്നിവരെ സ്വാഗത സംഘം ഭാരവാഹികളായി തിരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/371438/wisdom-students-mandalam-convention)