---
title: "2020-21 വർഷത്തേ പ്രവർത്തന മികവിനുള്ള രണ്ട് ദേശീയ അവാർഡ് കൂടി പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്തിന്"
english_title: "pappinissery gramapanchayath"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/37118/pappinissery-gramapanchayath"
published_at: "2022-04-11T20:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6254429b0a775_vac.jpg"
keywords: []
---

# 2020-21 വർഷത്തേ പ്രവർത്തന മികവിനുള്ള രണ്ട് ദേശീയ അവാർഡ് കൂടി പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്തിന്

> **Lead Summary:** **പാപ്പിനിശ്ശേരി: **പ്രവർത്തന മികവിൽ പാപ്പിനിശ്ശേരി പഞ്ചായത്ത് വീണ്ടും ദേശീയ അവാർഡിന്റെ തിളക്കത്തിൽ പഞ്ചായത്ത് ഡെവലപ്മെൻറ് പ്ലാൻ അവാർഡും ദീൻ ദയാൽ ഉപാധ്യായ പഞ്ചായത്ത് ശാക്തികരൺ അവാർഡുമാണ് ഈ വർഷം ലഭിച്ചത്.

## Article Content

**പാപ്പിനിശ്ശേരി: **പ്രവർത്തന മികവിൽ പാപ്പിനിശ്ശേരി പഞ്ചായത്ത് വീണ്ടും ദേശീയ അവാർഡിന്റെ തിളക്കത്തിൽ പഞ്ചായത്ത് ഡെവലപ്മെൻറ് പ്ലാൻ അവാർഡും ദീൻ ദയാൽ ഉപാധ്യായ പഞ്ചായത്ത് ശാക്തികരൺ അവാർഡുമാണ് ഈ വർഷം ലഭിച്ചത്.

രണ്ട് വിഭാഗങ്ങളിലായി പാപ്പിനിശ്ശേരിക്ക് ദേശീയ അവാർഡ് ലഭിക്കുന്നത് ആദ്യമായാണ്. 2019-20-ൽ മികച്ച പദ്ധതി രൂപവത്‌കരണത്തിന് ദേശീയ അവാർഡ് ലഭിച്ചിരുന്നു.ദേശീയപഞ്ചായത്തീരാജ് ദിനമായ ഏപ്രിൽ 24-ന് ഡൽഹിയിൽ പ്രധാനമന്ത്രി അവാർഡുകൾ സമ്മാനിക്കും.

ശുചിത്വം, പൗരസേവനങ്ങൾ കുടിവെള്ളം, തെരുവുവിളക്ക്, അടിസ്ഥാനസൗകര്യങ്ങൾ, സ്ത്രീ, പട്ടികജാതി, ഭിന്നശേഷിക്കാർ, മുതിർന്ന പൗരന്മാർ, ദുരന്തനിവാരണം തുടങ്ങിയ മേഖലയിലെ പ്രവർത്തന മികവുകൾ പരിഗണിച്ചാണ് ശാക്തികരൺ അവാർഡ് ലഭിച്ചത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/37118/pappinissery-gramapanchayath)