---
title: "ഓണം ബംപർ അടിച്ചാൽ 30 കോടി! സമ്മാനഘടന പുതുക്കി സർക്കാർ ഉത്തരവ്; മൂന്നാം സമ്മാനത്തുക കുറച്ചു"
english_title: "Win ₹30 crore with the Onam Bumper! Government order revises prize structure; third prize amount reduced."
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/371158/win-30-crore-with-the-onam-bumper-government-order-revises-prize-structure-third-prize-amount-reduced"
published_at: "2026-07-08T12:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4dfa1c8cc1c_Untitled-2-web.jpg"
keywords: []
---

# ഓണം ബംപർ അടിച്ചാൽ 30 കോടി! സമ്മാനഘടന പുതുക്കി സർക്കാർ ഉത്തരവ്; മൂന്നാം സമ്മാനത്തുക കുറച്ചു

> **Lead Summary:** **തിരുവനന്തപുരം: **ഓണം ബംപര്‍ സമ്മാനഘടന പുതുക്കി നിശ്ചയിച്ചു. ഒന്നാം സമ്മാനത്തിന് നിലവിലുള്ള 25 കോടി രൂപയ്ക്ക് പകരം 30 കോടിയായി സമ്മാനത്തുക ഉയര്‍ത്തി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. 50 ലക്ഷമായിരുന്ന മൂന്നാം സമ്മാനം 25 ലക്ഷമാക്കി കുറച്ചതാണ് മറ്റൊരു പ്രധാന മാറ്റം. ഓണം ബംപര്‍ ലോട്ടറി ടിക്കറ്റിന്റെ പ്രകാശനം ജൂലൈ 17 ന് മുഖ്യമന്ത്രി വി ഡി സതീശന്‍ നിര്‍വ്വഹിക്കുമെന്ന് ഡയറക്ടര്‍ അഞ്ജു കെഎസ് അറിയിച്ചു. ടിക്കറ്റ് വിലയില്‍ മാറ്റമില്ല. 500 രൂപയാണ് ടിക്കറ്റ് വില.

## Article Content

**തിരുവനന്തപുരം: **ഓണം ബംപര്‍ സമ്മാനഘടന പുതുക്കി നിശ്ചയിച്ചു. ഒന്നാം സമ്മാനത്തിന് നിലവിലുള്ള 25 കോടി രൂപയ്ക്ക് പകരം 30 കോടിയായി സമ്മാനത്തുക ഉയര്‍ത്തി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. 50 ലക്ഷമായിരുന്ന മൂന്നാം സമ്മാനം 25 ലക്ഷമാക്കി കുറച്ചതാണ് മറ്റൊരു പ്രധാന മാറ്റം. ഓണം ബംപര്‍ ലോട്ടറി ടിക്കറ്റിന്റെ പ്രകാശനം ജൂലൈ 17 ന് മുഖ്യമന്ത്രി വി ഡി സതീശന്‍ നിര്‍വ്വഹിക്കുമെന്ന് ഡയറക്ടര്‍ അഞ്ജു കെഎസ് അറിയിച്ചു. ടിക്കറ്റ് വിലയില്‍ മാറ്റമില്ല. 500 രൂപയാണ് ടിക്കറ്റ് വില.

രാജ്യത്ത് ഇത്രയും ഉയര്‍ന്ന തുക ലോട്ടറി സമ്മാനമായി നല്‍കുന്നത് കേരളത്തിലാണ്. 90 ലക്ഷം ടിക്കറ്റുകളാണ് ഏജന്റുമാര്‍ക്ക് നല്‍കാന്‍ നിശ്ചയിച്ചിട്ടുളളതെങ്കിലും ഡിമാന്റ് അനുസരിച്ചാകും ടിക്കറ്റ് പ്രിന്റ് ചെയ്യുക. TA, TB, TC, TD, TE, TG, TH, TJ, TK, TL എന്നിവയാണ് ടിക്കറ്റ് സീരീസ്. ആകെ സമ്മാനത്തുക 125 കോടി 54 ലക്ഷം രൂപയാണ്. നറുക്കെടുപ്പ് സെപ്റ്റംബര്‍ 26ന് തിരുവനന്തപുരത്ത് നടത്തും. ടിക്കറ്റുകളുടെ ഓണ്‍ലൈന്‍ വില്‍പ്പന നിയമവിരുദ്ധമാണെന്നും ലൈസന്‍സുള്ള ഏജന്റുമാരില്‍ നിന്ന് അച്ചടിച്ച ടിക്കറ്റുകള്‍ മാത്രം വാങ്ങണമെന്നും സോഷ്യല്‍ മീഡിയയിലൂടെയോ ഡിജിറ്റല്‍ പേയ്‌മെന്റ് ലിങ്കുകളിലൂടെയോ ടിക്കറ്റുകള്‍ വാങ്ങരുതെന്നും ഡയറക്ടര്‍ അറിയിച്ചു.

സമ്മാന ഘടനയുടെ പൂര്‍ണവിവരങ്ങള്‍:

ഒന്നാം സമ്മാനം: 30 കോടി രൂപ

രണ്ടാം സമ്മാനം: 1 കോടി രൂപ വീതം 20 പേര്‍ക്ക് ( ഓരോ സീരീസിലും 2 വീതം)

മൂന്നാം സമ്മാനം: 25 ലക്ഷം രൂപ വീതം 20 പേര്‍ക്ക് (ഓരോ സീരീസിലും 2 വീതം)

നാലാം സമ്മാനം: 5 ലക്ഷം രൂപ 10 പേര്‍ക്ക് (ഓരോ സീരീസിലും ഒന്നുവീതം)

അഞ്ചാം സമ്മാനം: 2 ലക്ഷം രൂപ വീതം 10 പേര്‍ക്ക് (ഓരോ സീരീസിലും ഒന്നുവീതം)

ആറാം സമ്മാനം: 5000 രൂപ വീതം 54,000 പേര്‍ക്ക്

ഏഴാം സമ്മാനം: 2000 രൂപ വീതം 81,000 പേര്‍ക്ക്

എട്ടാം സമ്മാനം: 1000 രൂപവീതം 1,24,200 പേര്‍ക്ക്

ഒന്‍പതാം സമ്മാനം: 500 രൂപ വീതം 2,75,400 പേര്‍ക്ക് സമാശ്വാസസമ്മാനം: 5 ലക്ഷം രൂപ വീതം 9 പേര്‍ക്ക്

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/371158/win-30-crore-with-the-onam-bumper-government-order-revises-prize-structure-third-prize-amount-reduced)