---
title: "സിപിഐഎം ബക്കളം മുൻ ലോക്കൽ സെക്രട്ടറി എം രാജഗോപാലൻ നിര്യാതനായി"
english_title: "M Rajagopalan "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/371131/m-rajagopalan"
published_at: "2026-07-08T11:23:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4de5cfb883e_1000684613.jpg"
keywords: []
---

# സിപിഐഎം ബക്കളം മുൻ ലോക്കൽ സെക്രട്ടറി എം രാജഗോപാലൻ നിര്യാതനായി

> **Lead Summary:** മോറാഴ :സിപിഐഎം ബക്കളം മുൻ ലോക്കൽ സെക്രട്ടറി എം രാജഗോപാലൻ നിര്യാതനായി. കണ്ണൂർ എകെജി സ്മാരക സഹകരണ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് അന്ത്യം. ഏറെക്കാലം മോറാഴ വീവേഴ്സ് സൊസൈറ്റിയുടെ സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്.

## Article Content

മോറാഴ :സിപിഐഎം ബക്കളം മുൻ ലോക്കൽ സെക്രട്ടറി എം രാജഗോപാലൻ നിര്യാതനായി. കണ്ണൂർ എകെജി സ്മാരക സഹകരണ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് അന്ത്യം. ഏറെക്കാലം മോറാഴ വീവേഴ്സ് സൊസൈറ്റിയുടെ സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്.

അടിയന്തിരാവസ്ഥയ്ക്ക് മുന്നേ 1964 ൽ പാർട്ടി മെബർഷിപ്പിൽ വന്ന സഖാവ് അവിഭക്ത അന്തൂരിലെ പാർട്ടിയെ കെട്ടിപ്പടുക്കുന്നതിൽ ത്യാഗോജ്വലമായ പ്രവർത്തനങ്ങൾ നടത്തി. രാജേട്ടനുമൊപ്പം ഏറെക്കാലം മോറാഴ ലോക്കൽ കമ്മറ്റിയിൽ ഒരുമിച്ച് പ്രവർത്തിക്കുകയുണ്ടായി. പിന്നീട് ബക്കളം ലോക്കൽ കമ്മറ്റി രൂപീകൃതമായതിന് ശേഷം അദ്ദേഹം ലോക്കൽ സെക്രട്ടറിയാകുകയും ചെയ്തു. ഈ കാലത്തെ സഖാവിന്റെ കൂടെയുള്ള പ്രവർത്തനാനുഭവം ഊഷ്മളവും, അവിസ്മരണീയവുമാണ്. ഏറെക്കാലം മോറാഴ വീവേഴ്സ് സൊസൈറ്റിയുടെ സെക്രട്ടറിയായും, കെസിഇയു ജില്ലാ പ്രസിഡൻ്റായും പ്രവർത്തിച്ച സഖാവ് മികച്ച സഹകാരിയും സംഘാടകനുമായിരുന്നു.

രാവിലെ 11 മണിമുതൽ വീട്ടിലെ പൊതുദർശനത്തിന് ശേഷം വൈകിട്ട് നാല് മണിക്ക് സംസ്കരിക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/371131/m-rajagopalan)