---
title: "ലഹരിമരുന്നുമായി യുവാവ് പിടിയിൽ"
english_title: "hashish oil"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/37112/hashish-oil"
published_at: "2022-04-11T20:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/625440562eb45_vac.jpg"
keywords: []
---

# ലഹരിമരുന്നുമായി യുവാവ് പിടിയിൽ

> **Lead Summary:** **കണ്ണൂർ: **ലഹരിമരുന്നായ ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിൽ.കോഴിക്കോട് സ്വദേശി പി.പി.സുനീറിനെയാണ് റേഞ്ച് എക്സൈസ് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ എൻ.വി.പ്രവീണും സംഘവും കണ്ണൂർ റെയിൽവേ സംരക്ഷണ സേന യുടെ സഹായത്തോടെ എക്സൈസ്സ് ഐബി യും സംയുക്തമായി നടത്തിയ പരിശോധനയിൽ പിടികൂടിയത്.

## Article Content

**കണ്ണൂർ: **ലഹരിമരുന്നായ ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിൽ.കോഴിക്കോട് സ്വദേശി പി.പി.സുനീറിനെയാണ് റേഞ്ച് എക്സൈസ് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ എൻ.വി.പ്രവീണും സംഘവും കണ്ണൂർ റെയിൽവേ സംരക്ഷണ സേന യുടെ സഹായത്തോടെ എക്സൈസ്സ് ഐബി യും സംയുക്തമായി നടത്തിയ പരിശോധനയിൽ പിടികൂടിയത്.

കണ്ണൂർ റെയിൽവേ സ്റ്റേഷനും പരിസരത്തും നടത്തിയ പരിശോധനയിലാണ് പ്രതി 12 ഗ്രാം ഹാഷിഷ് ഓയിലുമായി പിടിയിലായത്. റെയ്ഡിൽസിവിൽ എക്സൈസ് ഓഫീസർ മാരായ പ്രദീപ്‌, അനീഷ്. ടി. എന്നിവരും ഉണ്ടായിരുന്നു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/37112/hashish-oil)