---
title: "സാമ്രാട്ട് ബാറിൽ വീണ്ടും അടിപിടി, മൂന്ന് പേർക്കെതിരെ കേസ്"
english_title: "case registered against three people."
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/371102/case-registered-against-three-people"
published_at: "2026-07-08T09:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4dd15d7df31_attack.jfif"
keywords: []
---

# സാമ്രാട്ട് ബാറിൽ വീണ്ടും അടിപിടി, മൂന്ന് പേർക്കെതിരെ കേസ്

> **Lead Summary:** **തളിപ്പറമ്പ്: **സാമ്രാട്ട് ബാറിൽ വീണ്ടും അടിപിടി, മൂന്ന് പേർക്കെതിരെ കേസ്. ഇന്നലെ തളിപ്പറമ്പ് എസ് ഐ നിതിൻ കെ എസ്സിന്റെ നേതൃത്വത്തിൽ പട്രോളിംഗ് നടത്തുന്നതിനിടെ സാമ്രാട്ട് ബാറിൽ അടിപിടി നടക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പൊലീസ് എത്തിയപ്പോൾ അടിപിടി നടക്കുന്നത് കണ്ടതിനാൽ മൂന്ന് പേർക്കെതിരെ കേസെടുത്തു.

## Article Content

**തളിപ്പറമ്പ്: **സാമ്രാട്ട് ബാറിൽ വീണ്ടും അടിപിടി, മൂന്ന് പേർക്കെതിരെ കേസ്. ഇന്നലെ തളിപ്പറമ്പ് എസ് ഐ നിതിൻ കെ എസ്സിന്റെ നേതൃത്വത്തിൽ പട്രോളിംഗ് നടത്തുന്നതിനിടെ സാമ്രാട്ട് ബാറിൽ അടിപിടി നടക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പൊലീസ് എത്തിയപ്പോൾ അടിപിടി നടക്കുന്നത് കണ്ടതിനാൽ മൂന്ന് പേർക്കെതിരെ കേസെടുത്തു.

ചിറവക്ക് പുല്ലായ്ക്കോടി ഹൌസിൽ ഷിനോജ് എൻ(29), പറമ്പൻ ഹൌസിൽ ഉമേഷ്‌ പി(40), കയരളം പുതിയമ്പ്രത്ത് ഹൌസിൽ മുഹമ്മദ്‌ അനീസ് (28) എന്നിവർക്കെതിരെയാണ് കേസെടുത്തത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/371102/case-registered-against-three-people)