---
title: "പാതിരാത്രി യുവതിയെ കാണാനെത്തിയ കാമുകന്റെ ബൈക്ക് തീവെച്ച് നശിപ്പിച്ചു"
english_title: "bike of the boyfriend was destroyed by fire"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/37107/bike-of-the-boyfriend-was-destroyed-by-fire"
published_at: "2022-04-11T20:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62543e3f0852a_news card.jpg"
keywords: []
---

# പാതിരാത്രി യുവതിയെ കാണാനെത്തിയ കാമുകന്റെ ബൈക്ക് തീവെച്ച് നശിപ്പിച്ചു

> **Lead Summary:** **കണ്ണപുരം:** പാതിരാത്രിയിൽ ചെറുകുന്ന് സ്വദേശിനിയായ കാമുകിയുടെ വീട്ടിലെത്തിയ കാസറഗോഡ് ജില്ലക്കാരനായ കാമുകൻ റോഡരികിൽ നിർത്തിയിട്ട ബൈക്ക് അജ്ഞാതർ തീവെച്ച് നശിപ്പിച്ചു. കഴിഞ്ഞ ദിവസം പുലർച്ചെ രണ്ട് മണിയോടെ ചെറുകുന്ന് മണികണ്ഠൻ ടാക്കീസ്- ചൈനാക്ലേ റോഡിലാണ് സംഭവം.

## Article Content

**കണ്ണപുരം:** പാതിരാത്രിയിൽ ചെറുകുന്ന് സ്വദേശിനിയായ കാമുകിയുടെ വീട്ടിലെത്തിയ കാസറഗോഡ് ജില്ലക്കാരനായ കാമുകൻ റോഡരികിൽ നിർത്തിയിട്ട ബൈക്ക് അജ്ഞാതർ തീവെച്ച് നശിപ്പിച്ചു. കഴിഞ്ഞ ദിവസം പുലർച്ചെ രണ്ട് മണിയോടെ ചെറുകുന്ന് മണികണ്ഠൻ ടാക്കീസ്- ചൈനാക്ലേ റോഡിലാണ് സംഭവം.

തൃക്കരിപ്പൂർ എളമ്പച്ചി തലിച്ചാലം സ്വദേശിയായ23 കാരൻ സഞ്ചരിച്ചിരുന്ന ബൈക്കാണ് തീവെച്ച് നശിപ്പിച്ചത്. ഇയാളുടെ സുഹൃത്തിൻ്റെ ഉടമസ്ഥതയിലുള്ള കെ.എൽ.59.യു.3572 നമ്പർ പൾസർ ബൈക്ക് കുറിച്ചു ദിവസത്തേക്ക് യാത്രക്കായി വാങ്ങിയതായിരുന്നു ആ ബൈക്കാണ് തീവെച്ച് പൂർണ്ണമായും കത്തിച്ചത്.

പല ദിവസങ്ങളിലായി രാത്രിയിൽ ചെറുകുന്നിലെ എഞ്ചിനീയറിംഗ് വിദ്യാർത്ഥിനിയായ 20കാരിയുടെ വീട്ടിൽ ഇയാൾ വരുന്നത് പരിസരവാസികളുടെ ശ്രദ്ധയിൽപ്പെട്ടിരുന്നുവെങ്കിലും ആരും പരാതിയുമായി എത്തിയിരുന്നില്ല. പാതിരാത്രിയിൽ കാമുകിയുടെ അന്തപ്പുര സന്ദർശനം ശല്യമായി തോന്നിയവരായിരിക്കും ബൈക്ക് കത്തിച്ചതെന്നാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം.

ബൈക്ക് കത്തിച്ചുവെന്ന് കാണിച്ച് രാവിലെ പരാതിയുമായികണ്ണപുരം പോലീസ് സ്റ്റേഷനിൽ യുവാവ് എത്തിയതോടെയാണ് കാസറഗോഡ് ജില്ലക്കാരനായ കാമുകൻ്റെ കണ്ണൂർ ജില്ലക്കാരിയായ കാമുകിയുടെ വീട്ടിൽ പാതിരാത്രിയിലെ സന്ദർശനം പുറം ലോകമറിഞ്ഞത്. യുവാവിൻ്റെ തലിച്ചാലത്തെ വീടിന് സമീപം യുവതിക്കും ബന്ധുവീടുണ്ട്.  ബൈക്ക് കത്തിച്ചുവെന്ന യുവാവിൻ്റെ പരാതിയിൽ പോലീസ് കേസെടുത്തിട്ടുണ്ട്

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/37107/bike-of-the-boyfriend-was-destroyed-by-fire)