---
title: "ഓപ്പറേഷൻ തൂഫാൻ: തളിപ്പറമ്പിൽ എം ഡി എം എയുമായി ഞാറ്റുവയൽ സ്വദേശി പിടിയിലായി"
english_title: "Operation Toofan: Native of Njattuvayal arrested in Taliparamba with MDMA."
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/370873/operation-toofan-native-of-njattuvayal-arrested-in-taliparamba-with-mdma"
published_at: "2026-07-07T09:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4c785b9cea6_news-card.jpg"
keywords: []
---

# ഓപ്പറേഷൻ തൂഫാൻ: തളിപ്പറമ്പിൽ എം ഡി എം എയുമായി ഞാറ്റുവയൽ സ്വദേശി പിടിയിലായി

> **Lead Summary:** **തളിപ്പറമ്പ്: **ഓപ്പറേഷൻ തൂഫാൻ, റൂറല്‍ ജില്ല പോലീസ് മേധാവിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ലഹരിവിരുദ്ധസേനയായ ഡാന്‍സാഫും തളിപ്പറമ്പ് പോലീസും സംയുക്തമായി നടത്തിയ പരിശോധനയിൽ എം ഡി എം എയുമായി യുവാവ് പിടിയിലായി. തളിപ്പറമ്പ് ഞാറ്റുവയലിലെ മീത്തലെപാത്ത് വീട്ടില്‍ എം.പി.മന്‍സൂര്‍നെയാണ് 3.5024ഗ്രാം എം.ഡി.എം.എയുമായി പിടികൂടിയത്.

## Article Content

**തളിപ്പറമ്പ്: **ഓപ്പറേഷൻ തൂഫാൻ, റൂറല്‍ ജില്ല പോലീസ് മേധാവിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ലഹരിവിരുദ്ധസേനയായ ഡാന്‍സാഫും തളിപ്പറമ്പ് പോലീസും സംയുക്തമായി നടത്തിയ പരിശോധനയിൽ എം ഡി എം എയുമായി യുവാവ് പിടിയിലായി. തളിപ്പറമ്പ് ഞാറ്റുവയലിലെ മീത്തലെപാത്ത് വീട്ടില്‍ എം.പി.മന്‍സൂര്‍നെയാണ് 3.5024ഗ്രാം എം.ഡി.എം.എയുമായി പിടികൂടിയത്.

ഇന്നലെ രാത്രി 8.25 ന് സീതീസാഹിബ് ഹയര്‍സെക്കണ്ടറി സ്‌ക്കൂളിന് സമീപത്തെ ഗ്രൗണ്ടിന് സമീപത്ത് വെച്ചാണ് ഇയാളെ പിടികൂടിയത്.നേരത്തെയും ഇയാള്‍ എം.ഡി.എം.എയുമായി പിടിയിലായിരുന്നതായി പോലീസ് പറഞ്ഞു.എസ്.ഐ പി.യദുകൃഷ്ണന്‍, എസ്.ഐ യു.എച്ച്.അസ്ബര്‍ ബാബു, എ.എസ്.ഐ മുഹമ്മദാലി, സീനിയര്‍ സി.പി.ഒ സുജീഷ് എന്നിവരും ഡാന്‍സാഫ് ടീം അംഗങ്ങളും പ്രതിയെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു.മന്‍സൂറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/370873/operation-toofan-native-of-njattuvayal-arrested-in-taliparamba-with-mdma)