---
title: "പനമ്പൂർ സ്വർണക്കൊള്ള: കണ്ണൂർ സ്വദേശികൾ ഉൾപ്പെടുന്ന പ്രതികളെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് പ്രതിഫലം പ്രഖ്യാപിച്ച് മംഗളൂരു പോലീസ്"
english_title: "Panambur gold robbery case Mangalore "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/370847/panambur-gold-robbery-case-mangalore"
published_at: "2026-07-06T21:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4bd7c0d9fdc_1000680644.jpg"
keywords: []
---

# പനമ്പൂർ സ്വർണക്കൊള്ള: കണ്ണൂർ സ്വദേശികൾ ഉൾപ്പെടുന്ന പ്രതികളെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് പ്രതിഫലം പ്രഖ്യാപിച്ച് മംഗളൂരു പോലീസ്

> **Lead Summary:** പനമ്പൂർ സ്വർണക്കൊള്ള: പ്രതികളെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് പ്രതിഫലം പ്രഖ്യാപിച്ച് മംഗളൂരു സിറ്റി പൊലീസ്. പനമ്പൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ രജിസ്റ്റർ ചെയ്ത 84/2026 കേസിൽ ഒളിവിൽ പോയ പ്രതികൾക്കായാണ് മംഗളൂരു സിറ്റി പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.

## Article Content

പനമ്പൂർ സ്വർണക്കൊള്ള: പ്രതികളെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് പ്രതിഫലം പ്രഖ്യാപിച്ച് മംഗളൂരു സിറ്റി പൊലീസ്. പനമ്പൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ രജിസ്റ്റർ ചെയ്ത 84/2026 കേസിൽ ഒളിവിൽ പോയ പ്രതികൾക്കായാണ് മംഗളൂരു സിറ്റി പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.

എസ്ഡിപിഐ ക്കാരൻ മാട്ടൂൽ സൗത്തിലെ അജീർ തറയിൽ പീടികയിൽ ഉൾപ്പടെ 13 പ്രതികളെ കണ്ടെത്താനാണ് അന്വേഷണം ഊർജിതമാക്കിയത്.കഴിഞ്ഞ ദിവസം മാട്ടൂൽ പഞ്ചായത്ത് പരിധിയിലെ വിവിധയിടങ്ങളിൽ പൊലീസ് തെരച്ചിൽ നടത്തി.ബിഎൻഎസ്, കെപിഡിപിഎൽ ആക്ട് എന്നിവ പ്രകാരമുള്ള വിവിധ വകുപ്പുകൾ ചുമത്തപ്പെട്ട കേസിലെ 13 പ്രതികൾ ഒളിവിലാണ്.

കേസിലെ പ്രതികളെക്കുറിച്ച് വിവരമോ അവരുടെ ഐഡന്റിറ്റിയോ അറിയുന്നവർ ഉടനടി ബന്ധപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരെ മൊബൈൽ ഫോണിലോ സ്റ്റേഷൻ നമ്പറുകളിലോ അറിയിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതികളെ പിടികൂടാൻ സഹായിക്കുന്ന വിശ്വസനീയമായ വിവരങ്ങൾ നൽകുന്നവർക്ക് പൊലീസ് വകുപ്പ് ഉചിതമായ പ്രതിഫലം നൽകുമെന്നും പ്രഖ്യാപിച്ചു. വിവരങ്ങൾ നൽകുന്നവരുടെ പേരുവിവരങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കുമെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

ലുക്ക്ഔട്ട് നോട്ടീസിൽ നൽകിയിട്ടുള്ള പ്രതികളിൽ ഭൂരിഭാഗവും കണ്ണൂർ, മാഹി (പോണ്ടിച്ചേരി) സ്വദേശികളും കർണാടകയിലെ കുടക് (മടിക്കേരി) സ്വദേശികളുമാണ്. മാഹി പള്ളുരിലെ  ഷിജിൻ ഗംഗാധരൻ, കണ്ണപുരത്തെ ശ്രീരാഗ് പാലോട്ടുകാവിലിൽ,കുടക് പൊന്നം പേട്ടയിലെ എം എൻ ഉബൈദ് ,മടിക്കേരിയിലെ ഫിറോസ് മൊയ്തു അബ്ബാസ്, അഞ്ചരക്കണ്ടിയിലെ പി പി അതുൽ, വി മിഥുൻ ലാൽ (33),വൈശാഖ്,വിജിൽ, മടിക്കേരിയിലെ സിയാദ് (30) മടിക്കേരി, കുടക്. പൊന്നം പേട്ടയിലെ സമീർ അലിറ അബ്ദുള്ള, പയ്യന്നൂരിലെ ആസിർ,പ്രണവ് എന്നിവരെ കണ്ടെത്താനാണ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/370847/panambur-gold-robbery-case-mangalore)