---
title: "ഓപ്പറേഷൻ തൂഫാന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ലഹരിക്കെതിരെ ബാൽ മഞ്ചിന്റെ ചുമരിലൊപ്പ് ക്യാമ്പയിൻ"
english_title: "'Signature on the Wall' campaign against drugs at Bal Manch in solidarity with Operation Toofan."
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/370678/signature-on-the-wall-campaign-against-drugs-at-bal-manch-in-solidarity-with-operation-toofan"
published_at: "2026-07-06T08:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4b1c5819007_news-card.jpg"
keywords: []
---

# ഓപ്പറേഷൻ തൂഫാന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ലഹരിക്കെതിരെ ബാൽ മഞ്ചിന്റെ ചുമരിലൊപ്പ് ക്യാമ്പയിൻ

> **Lead Summary:** **കണ്ണൂർ: **ഓപ്പറേഷൻ തൂഫാന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ജവഹർ ബാൽ മഞ്ച് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ലഹരിക്കെതിരെ ചുമരിലൊപ്പ് - ജില്ലാ ക്യാമ്പയിൻ കണ്ണൂർ ഡി.സി.സി.പ്രസിഡന്റ് അഡ്വ.മാർട്ടിൻ ജോർജ്ജ് ഉദ്ഘാടനം ചെയ്തു.ജെ.ബി.എം. ജില്ലാ വൈസ് പ്രസിഡന്റ് മുഹമ്മദ് ഇർഫാൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന കോ-ഓർഡിനേറ്റർസി.വി.എ.ജലീൽ മുഖ്യപ്രഭാഷണം നടത്തി.

## Article Content

**കണ്ണൂർ: **ഓപ്പറേഷൻ തൂഫാന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ജവഹർ ബാൽ മഞ്ച് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ലഹരിക്കെതിരെ ചുമരിലൊപ്പ് - ജില്ലാ ക്യാമ്പയിൻ കണ്ണൂർ ഡി.സി.സി.പ്രസിഡന്റ് അഡ്വ.മാർട്ടിൻ ജോർജ്ജ് ഉദ്ഘാടനം ചെയ്തു.ജെ.ബി.എം. ജില്ലാ വൈസ് പ്രസിഡന്റ് മുഹമ്മദ് ഇർഫാൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന കോ-ഓർഡിനേറ്റർസി.വി.എ.ജലീൽ മുഖ്യപ്രഭാഷണം നടത്തി.

സംസ്ഥാന കോ-ഓർഡിനേറ്റർ അഡ്വ.ലീഷ ദീപക് ലഹരി വിരുദ്ധ സന്ദേശം നൽകി. ജില്ലാ ചെയർമാൻ എം.പി.ഉത്തമൻ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ലാ പ്രസിഡന്റ് ആർ.എം.ഷസൽ ഹാരിസ്, ജില്ലാ സെക്രട്ടറി കെ.വി. ശ്വേത,ട്രഷറർ നീതു പ്രിയ ജില്ലാ കോ- ഓർഡിനേറ്റർമാരായ സി.പി.സന്തോഷ് കുമാർ ,പി.കെ. പ്രീത, കെ.കെ.ഗീത, കെ.കെ.ബീന എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/370678/signature-on-the-wall-campaign-against-drugs-at-bal-manch-in-solidarity-with-operation-toofan)