---
title: "വായനപക്ഷാചരണത്തിന്റെ ഭാഗമായി ബഷീർ ദിനാചരണത്തോടനുബന്ധിച്ച് റീഡിങ് തിയേറ്റർ സംഘടിപ്പിച്ചു"
english_title: "Reading theatre "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/370648/reading-theatre"
published_at: "2026-07-05T22:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4a8d2142867_1000677995.jpg"
keywords: []
---

# വായനപക്ഷാചരണത്തിന്റെ ഭാഗമായി ബഷീർ ദിനാചരണത്തോടനുബന്ധിച്ച് റീഡിങ് തിയേറ്റർ സംഘടിപ്പിച്ചു

> **Lead Summary:** കട്ടോളി: വായനപക്ഷാചരണത്തിന്റെ ഭാഗമായി ബഷീർ ദിനാചരണത്തോടനുബന്ധിച്ച് കട്ടോളി നവകേരള വായനശാലയുടെ നേതൃത്വത്തിൽ ഇ.എം.എസ് മന്ദിരത്തിൽ റീഡിങ് തിയേറ്റർ സംഘടിപ്പിച്ചു.വായനശാല പ്രസിഡന്റ് എം. സി. വിനത അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി ഷിജു കെ.കെ സ്വാഗതം പറഞ്ഞു.

## Article Content

കട്ടോളി: വായനപക്ഷാചരണത്തിന്റെ ഭാഗമായി ബഷീർ ദിനാചരണത്തോടനുബന്ധിച്ച് കട്ടോളി നവകേരള വായനശാലയുടെ നേതൃത്വത്തിൽ ഇ.എം.എസ് മന്ദിരത്തിൽ റീഡിങ് തിയേറ്റർ സംഘടിപ്പിച്ചു.വായനശാല പ്രസിഡന്റ് എം. സി. വിനത അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി ഷിജു കെ.കെ സ്വാഗതം പറഞ്ഞു.

വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രശസ്ത കൃതിയായ 'പാത്തുമ്മയുടെ ആട്' അടിസ്ഥാനമാക്കിയായിരുന്നു റീഡിങ് തിയേറ്റർ അവതരണം. റീഡിങ് തിയേറ്ററിന്റെ ആമുഖം വായനശാല വൈസ് പ്രസിഡണ്ട് കെ.സജീവ് കുമാർ അവതരിപ്പിച്ചു.വായനശാല പ്രവർത്തകരും നാട്ടുകാരും ഉൾപ്പെടെ നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/370648/reading-theatre)