---
title: "കണ്ണോത്ത് തറവാട്ടിൽ കെ കരുണാകരൻ അനുസ്‌മരണം നടത്തി"
english_title: "Kannoth karunakaran "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/370617/kannoth-karunakaran"
published_at: "2026-07-05T16:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4a33a81c50a_1000677295.jpg"
keywords: []
---

# കണ്ണോത്ത് തറവാട്ടിൽ കെ കരുണാകരൻ അനുസ്‌മരണം നടത്തി

> **Lead Summary:** കണ്ണൂർ: മുൻമുഖ്യമന്ത്രി ലീഡർ കെ. കരുണാകരൻ്റെ ജന്മഗൃഹമായ ചിറക്കൽ കണ്ണോത്ത് തറവാട്ടുവീട്ടിൽ കെ. കരുണാകരൻ മെമ്മോറിയൽ ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. ഡിസിസി ജനറൽ സെക്രട്ടറി സുരേഷ് ബാബു എളയാവൂർ ഉദ്ഘാടനം ചെയ്തു.

## Article Content

കണ്ണൂർ: മുൻമുഖ്യമന്ത്രി ലീഡർ കെ. കരുണാകരൻ്റെ ജന്മഗൃഹമായ ചിറക്കൽ കണ്ണോത്ത് തറവാട്ടുവീട്ടിൽ കെ. കരുണാകരൻ മെമ്മോറിയൽ ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. ഡിസിസി ജനറൽ സെക്രട്ടറി സുരേഷ് ബാബു എളയാവൂർ ഉദ്ഘാടനം ചെയ്തു.

കെ. കരുണാകരൻ്റെ ജന്മവീട് ചരിത്രസ്മാരകമാക്കി മാറ്റാൻ വേണ്ട നടപടി സർക്കാർ സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഫൗണ്ടേഷൻ ചെയർമാൻ കാപ്പാടൻ ശശിധരൻ അധ്യക്ഷത വഹിച്ചു.ഡോ. പി.വി. ബാലകൃഷ്ണൻ അനുസ്മരണ പ്രഭാഷണം നടത്തി. ഡിസിസി ജനറൽ സെക്രട്ടറി കെ. ബാലകൃഷ്ണൻ,ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി രാജേഷ് പാലങ്ങാട്ട്, ഭാരവാഹികളായ എൻ. രാജൻ, എം കെ. സുകുമാരൻ, ചിറക്കൽ മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് യു. ഹംസ ഹാജി, കുടുംബാംഗം കെ. വിശ്വനാഥൻ ,സി.ടി. അമീറലി, വി. മഹമ്മൂദ്, കെ. ഗണേശൻ, കെ.ഹരീന്ദ്രൻ,വൈഷ്ണവ് പൊന്നയത്ത്, കെ. രാജേഷ്, കെ ഷാജിലാൽ,എം.ടി. പ്രമോദ്, എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/370617/kannoth-karunakaran)