---
title: "ഓപ്പറേഷൻ തണ്ടർ: വാഹനപരിശോധനക്കിടെ എം ഡി എം എയുമായി പരിയാരം സ്വദേശി പിടിയിലായി "
english_title: "Arrest with MDMA "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/370614/arrest-with-mdma"
published_at: "2026-07-05T16:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4a3302a5f07_1000677353.jpg"
keywords: []
---

# ഓപ്പറേഷൻ തണ്ടർ: വാഹനപരിശോധനക്കിടെ എം ഡി എം എയുമായി പരിയാരം സ്വദേശി പിടിയിലായി 

> **Lead Summary:** ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി എക്സൈസ് കമ്മീഷണർ സ്ക്വാഡ് അംഗങ്ങളായ പ്രിവന്റിവ് ഓഫീസർ വി പി ശ്രീകുമാർ, രജിരാഗ് പി പി എന്നിവർ നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ തളിപ്പറമ്പ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ് സതീഷും പാർട്ടിയും ഏമ്പേറ്റ് മുടിക്കാനം റോഡിൽ മുടിക്കാനം സെയിന്റ് ആന്റണീസ് ചർച്ചിന് സമീപം നടത്തിയ വാഹന പരിശോധനയിൽ KL 59 P 0604 നമ്പർ സ്കൂട്ടറിൽ 2.6 ഗ്രാം മെത്താംഫിറ്റമിനുമായി പരിയാരം അയിഷാസ് വീട്ടിൽ ജുനൈദ് കെ എന്നയാളെ അറസ്റ്റ് ചെയ്തു .കോടതിയിൽ ഹാജരാക്കി പ്രതിയെ റിമാൻഡ് ചെയ്തു.

## Article Content

ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി എക്സൈസ് കമ്മീഷണർ സ്ക്വാഡ് അംഗങ്ങളായ പ്രിവന്റിവ് ഓഫീസർ വി പി ശ്രീകുമാർ, രജിരാഗ് പി പി എന്നിവർ നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ തളിപ്പറമ്പ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ് സതീഷും പാർട്ടിയും ഏമ്പേറ്റ് മുടിക്കാനം റോഡിൽ മുടിക്കാനം സെയിന്റ് ആന്റണീസ് ചർച്ചിന് സമീപം നടത്തിയ വാഹന പരിശോധനയിൽ KL 59 P 0604 നമ്പർ സ്കൂട്ടറിൽ 2.6 ഗ്രാം മെത്താംഫിറ്റമിനുമായി പരിയാരം അയിഷാസ് വീട്ടിൽ ജുനൈദ് കെ എന്നയാളെ അറസ്റ്റ് ചെയ്തു .കോടതിയിൽ ഹാജരാക്കി പ്രതിയെ റിമാൻഡ് ചെയ്തു.

ഓൺലൈൻ വഴി രാസ ലഹരി നിരവധി യുവതി യുവാക്കൾക്ക് വിൽപ്പന നടത്തുന്നതാണ് ഇയാളുടെ രീതി. രാസ ലഹരി വന്ന ഉടൻ തന്നെ ചെറുപുഴ, ആലക്കോട് ,പയ്യന്നൂർ . തളിപ്പറമ്പ്, പരിയാരം, എന്നി സ്ഥലങ്ങളിലെ വിശ്വസ്തരായ എജൻ്റ്മാർക്ക് എത്തിച്ച് കൊടുത്ത് ബാക്കി വിൽപ്പനയ്ക്ക് വണ്ടിയുടെ ഉൾഭാഗങ്ങളിലും മറ്റും ഒളിപ്പിച്ച് ഒട്ടിച്ച് വെച്ച് കടത്തി കൊണ്ട് വരുന്നു, മുടിക്കാനം മേഖലകളിൽ യുവതി യുവാക്കൾ ഇതിൻ്റെ അടിമകൾ ആണ് എന്നും മുടിക്കാനം മേഖല കേന്ദ്രീകരിച്ച് രക്ഷിതാക്കൾ ഇല്ലാത്ത വീടുകൾ കേന്ദ്രികരിച്ചും ലഹരി വിൽപ്പനയും ഉപയോഗവും ഉണ്ട് എന്നും എക്സൈസിന് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്.  പാർട്ടിയിൽ AEI(g) രാജേന്ദ്രൻ, PO(g) ഇബ്രാഹിം ഖലീൽ WCEO അനു എംപി, CEO സനേഷ്, CEOD അനിൽകുമാർ കമ്മീഷണർ സ്ക്വാഡ് അംഗങ്ങളായ പ്രിവന്റിവ് ഓഫീസർമാർ പി വി ശ്രീകുമാർ, രജിരാഗ് പി പി എന്നിവരും ഉണ്ടായിരുന്നു..

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/370614/arrest-with-mdma)