---
title: "പോലീസ് പരിശോധനയ്ക്കിടെ പറശ്ശിനിക്കടവിൽ എം ഡി എം എയുമായി യുവാവ് പിടിയിലായി"
english_title: "A young man was arrested with MDMA at Parasshinikadavu"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/370554/a-young-man-was-arrested-with-mdma-at-parasshinikadavu"
published_at: "2026-07-05T10:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a49e790d9153_news-card.jpg"
keywords: []
---

# പോലീസ് പരിശോധനയ്ക്കിടെ പറശ്ശിനിക്കടവിൽ എം ഡി എം എയുമായി യുവാവ് പിടിയിലായി

> **Lead Summary:** **തളിപ്പറമ്പ്:** തളിപ്പറമ്പ് എസ്.ഐ കെ.എസ്.നിതിന്‍, സീനിയര്‍ സി.പി.ഒ പ്രജീഷ്, ഡ്രൈവര്‍ സി.പി.ഒ രമേഷ് എന്നിവര്‍ ചേര്‍ന്ന് പരിശോധന നടത്തുന്നതിനിടെ എം.ഡി.എം.എയുമായി യുവാവ് പിടിയിലായി.

## Article Content

**തളിപ്പറമ്പ്:** തളിപ്പറമ്പ് എസ്.ഐ കെ.എസ്.നിതിന്‍, സീനിയര്‍ സി.പി.ഒ പ്രജീഷ്, ഡ്രൈവര്‍ സി.പി.ഒ രമേഷ് എന്നിവര്‍ ചേര്‍ന്ന് പരിശോധന നടത്തുന്നതിനിടെ എം.ഡി.എം.എയുമായി യുവാവ് പിടിയിലായി.

പഴയങ്ങാടി കണ്ടോത്ത് ഹൌസിൽ മെഹന്‍ മന്‍സിലിൽ അബ്ദുള്‍ റസാക്കിന്റെ മകന്‍ കെ.മുഹമ്മദ് റഹീസ്(24)നെയാണ് ഇന്നലെ പറശിനിക്കവ് ക്ഷേത്രത്തില്‍ സ്റ്റെപ്പുകള്‍ ഇറങ്ങുന്ന സ്ഥലത്തെ പാര്‍ക്കിംഗ് ഏരിയയില്‍ നിന്നും പിടികൂടിയത്.ഇയാളില്‍ നിന്ന് 1200 രൂപ വിലവരുന്ന 0.1908 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/370554/a-young-man-was-arrested-with-mdma-at-parasshinikadavu)