---
title: "കൃത്രിമ രേഖയുണ്ടാക്കി ഇടപാടുകാരുടെ പണം തട്ടിയെടുത്ത തളിപ്പറമ്പ് ഫെഡറൽ ബാങ്ക് ജീവനക്കാരനെതിരെ കേസ്"
english_title: "Case registered against a Federal Bank employee in Taliparamba "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/370553/case-registered-against-a-federal-bank-employee-in-taliparamba"
published_at: "2026-07-05T10:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a49e53dd891b_download_(1).jfif"
keywords: []
---

# കൃത്രിമ രേഖയുണ്ടാക്കി ഇടപാടുകാരുടെ പണം തട്ടിയെടുത്ത തളിപ്പറമ്പ് ഫെഡറൽ ബാങ്ക് ജീവനക്കാരനെതിരെ കേസ്

> **Lead Summary:** **തളിപ്പറമ്പ്:** കൃത്രിമരേഖയുണ്ടാക്കി നാല് ഇടപാടുകർക്ക് കൊടുത്ത് കൂടുതൽ ലാഭം ഉണ്ടാക്കിത്തരാം എന്ന് വിശ്വസിപ്പിച്ച് തളിപ്പറമ്പ് ഫെഡറല്‍ ബാങ്കിൽ നിന്ന് നാല് ഇടപാടുകാരുടെ 1.27 കോടി രൂപ തട്ടിയെടുത്ത ബാങ്ക് ജീവനക്കാരനെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു.ഫെഡറല്‍ ബേങ്ക് തളിപ്പറമ്പ് ശാഖ മാനേജര്‍പാലകുളങ്ങര ഗൗരീനന്ദനംവീട്ടില്‍ പി.വി.ആദര്‍ശിന്റെപരാതിയിൽ ഇടുക്കി തൊടുപുഴ വെങ്ങാലൂരിലെ ഉദയഭവനില്‍ എം.അനൂപ്കൃഷ്ണന്റെപേരിലാണ് കേസ്.

## Article Content

**തളിപ്പറമ്പ്:** കൃത്രിമരേഖയുണ്ടാക്കി നാല് ഇടപാടുകർക്ക് കൊടുത്ത് കൂടുതൽ ലാഭം ഉണ്ടാക്കിത്തരാം എന്ന് വിശ്വസിപ്പിച്ച് തളിപ്പറമ്പ് ഫെഡറല്‍ ബാങ്കിൽ നിന്ന് നാല് ഇടപാടുകാരുടെ 1.27 കോടി രൂപ തട്ടിയെടുത്ത ബാങ്ക് ജീവനക്കാരനെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു.ഫെഡറല്‍ ബേങ്ക് തളിപ്പറമ്പ് ശാഖ മാനേജര്‍പാലകുളങ്ങര ഗൗരീനന്ദനംവീട്ടില്‍ പി.വി.ആദര്‍ശിന്റെപരാതിയിൽ ഇടുക്കി തൊടുപുഴ വെങ്ങാലൂരിലെ ഉദയഭവനില്‍ എം.അനൂപ്കൃഷ്ണന്റെപേരിലാണ് കേസ്.

2025 ജനുവരി മുതല്‍ 2026 ഫെബ്രുവരി വരെയുള്ള കാലയളവിൽ അനൂപ്കൃഷ്ണന്‍ തളിപ്പറമ്പ് ശാഖയില്‍ ആയിരിക്കെ ബാങ്ക് രേഖകള്‍ കൃത്രിമമായി ഉണ്ടാക്കി നാല് ഇടപാടുകാര്‍ക്ക് നല്‍കി അവരെ വിശ്വാസവഞ്ചന നടത്തി കൂടുതല്‍ ലാഭം ഉണ്ടാക്കിതരാമെന്ന് വിശ്വസിപ്പിച്ച് 1.27 കോടി രൂപ അവരുടെ അക്കൗണ്ടില്‍ നിന്ന് അനുപ്കൃഷ്ണന്റെ അക്കൗണ്ടിേലക്ക് ട്രാന്‍സ്ഫര്‍ ചെയ്യിപ്പിക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/370553/case-registered-against-a-federal-bank-employee-in-taliparamba)