---
title: "യുവതിയെ ശാരീരിക, മനസിക പീഡനത്തിനിരയാക്കിയ ഭർത്താവിനും വീട്ടുകാർക്കുംഎതിരെ കേസ്"
english_title: "Case registered against husband and his family"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/370552/case-registered-against-husband-and-his-family"
published_at: "2026-07-05T10:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a49e4566a469_dv.jfif"
keywords: []
---

# യുവതിയെ ശാരീരിക, മനസിക പീഡനത്തിനിരയാക്കിയ ഭർത്താവിനും വീട്ടുകാർക്കുംഎതിരെ കേസ്

> **Lead Summary:** **തളിപ്പറമ്പ്: **യുവതിയെ ശാരീരിക, മനസിക പീഡനത്തിനിരയാക്കിയ ഭർത്താവിനും വീട്ടുകാർക്കുംഎതിരെ കേസ്. ഭർത്താവ്പട്ടുവം മുള്ളൂല്‍ തിരുവോണം വീട്ടില്‍ കെ.എന്‍.വൈശാഖ്, അമ്മ വിജയലക്ഷ്മി, സഹോദരന്‍ ഹേമന്ദ് എന്നിവർക്കെതിരെയാണ് യുവതിയുടെ പിതാവിന്റെ പരാതിയിൽ കേസെടുത്തത്.

## Article Content

**തളിപ്പറമ്പ്: **യുവതിയെ ശാരീരിക, മനസിക പീഡനത്തിനിരയാക്കിയ ഭർത്താവിനും വീട്ടുകാർക്കുംഎതിരെ കേസ്. ഭർത്താവ്പട്ടുവം മുള്ളൂല്‍ തിരുവോണം വീട്ടില്‍ കെ.എന്‍.വൈശാഖ്, അമ്മ വിജയലക്ഷ്മി, സഹോദരന്‍ ഹേമന്ദ് എന്നിവർക്കെതിരെയാണ് യുവതിയുടെ പിതാവിന്റെ പരാതിയിൽ കേസെടുത്തത്.

പെരിങ്ങോം അനുജം വീട്ടില്‍ എ.പി.വി.വിജയ(64)ന്റെ മകള്‍ അനുജയും വൈശാഖും തമ്മില്‍ 2023 ഡിസംബര്‍-17 നാണ് ഓലയമ്പാടി ഡ്രീംസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ച് വിവാഹിതരായത്.മുള്ളൂലിലെ ഭർത്താവിന്റെ വീട്ടില്‍ താമസിക്കവെ അനുജയേക്കാള്‍ നല്ല പെണ്‍കുട്ടിയെ വൈശാഖിന് കിട്ടുമായിരുന്നു എന്ന് കുറ്റപ്പെടുത്തി മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയും വിവാഹസമയത്ത് നൽകിയ 55 പവൻ സ്വർണം കൈക്കലാക്കുകയും മാനസികവും ശാരീരികവുമായി പീഡിപ്പിക്കുകയും ചെയ്തെന്നാണ് പരാതി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/370552/case-registered-against-husband-and-his-family)