---
title: "കേരള ഗവ: വെറ്ററിനറി ഓഫീസേഴ്സ് അസോസിയേഷൻ ബോധവൽക്കരണ ക്ലാസ്സും ക്വിസ്സ് മത്സരവും സംഘടിപ്പിച്ചു"
english_title: "The Kerala Government Veterinary Officers' Association organized an awareness class and a quiz competition."
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/370542/the-kerala-government-veterinary-officers-association-organized-an-awareness-class-and-a-quiz-competition"
published_at: "2026-07-05T09:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a49d6a8c2fb9_news-card.jpg"
keywords: []
---

# കേരള ഗവ: വെറ്ററിനറി ഓഫീസേഴ്സ് അസോസിയേഷൻ ബോധവൽക്കരണ ക്ലാസ്സും ക്വിസ്സ് മത്സരവും സംഘടിപ്പിച്ചു

> **Lead Summary:** **തളിപ്പറമ്പ:**കേരള ഗവ: വെറ്ററിനറി ഓഫീസേഴ്സ് അസോസിയേഷൻ കണ്ണൂർ യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ലോക ജന്തുജന്യ രോഗ ദിനാചരണത്തിൻ്റെ ഭാഗമായി ബോധവൽക്കരണ ക്ലാസ്സും ക്വിസ്സ് മത്സരവും സംഘടിപ്പിച്ചു. പട്ടുവം ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന പരിപാടി സ്കുൾ പി ടി എ പ്രസിഡണ്ട് എം അജയൻ ഉദ്ഘാടനം ചെയ്തു. ഡോ: കെ കെ രോഷിന്ദ് അധ്യക്ഷത വഹിച്ചു.

## Article Content

**തളിപ്പറമ്പ:**കേരള ഗവ: വെറ്ററിനറി ഓഫീസേഴ്സ് അസോസിയേഷൻ കണ്ണൂർ യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ലോക ജന്തുജന്യ രോഗ ദിനാചരണത്തിൻ്റെ ഭാഗമായി ബോധവൽക്കരണ ക്ലാസ്സും ക്വിസ്സ് മത്സരവും സംഘടിപ്പിച്ചു. പട്ടുവം ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന പരിപാടി സ്കുൾ പി ടി എ പ്രസിഡണ്ട് എം അജയൻ ഉദ്ഘാടനം ചെയ്തു. ഡോ: കെ കെ രോഷിന്ദ് അധ്യക്ഷത വഹിച്ചു.

ഡോ : കെ സി അർജുൻ,ഡോ: കെ ജിഅമ്പിളി സംസാരിച്ചു.വ്യത്യസ്ത ജന്തു ജന്യ രോഗങ്ങളെ കുറിച്ച് ഡോ : വിസ്മയ കെവിജയ് ക്ലാസ്സെടുത്തു.സ്കൂൾ ഹെഡ്മാസ്റ്റർ ജിജി കുര്യൻ സ്വാഗതവും, സീനിയർ അധ്യാപികഇ ടി റീന ടീച്ചർ നന്ദിയും പറഞ്ഞു. എൺപതോളം വിദ്യാർത്ഥികൾ പങ്കെടുത്ത ക്ലാസിന്റെ ഒടുവിൽ നടത്തിയ ക്വിസ് പ്രോഗ്രാമിൽ ദേവജിത്, ഹരിദേവ്, അനുദേവ് എന്നിവർ യഥാക്രമം ഒന്ന്, രണ്ട് , മൂന്ന് എന്നീ സ്ഥാനങ്ങൾ കരസ്ഥമാക്കി.വിജയികൾക്ക് ഡോ:അബ്ദുൾ ഹക്കീം ഉപഹാരങ്ങൾ വിതരണം ചെയ്തു .

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/370542/the-kerala-government-veterinary-officers-association-organized-an-awareness-class-and-a-quiz-competition)