---
title: "അള്ളാംകുളത്തെ കരിമ്പം കൾച്ചറൽ സെന്റർ വായനശാലയുടെ ആഭിമുഖ്യത്തിൽ ഉന്നത വിജയികളെയും മികച്ച വായനക്കാരനെയും അനുമോദിച്ചു"
english_title: "High achievers and the best reader were felicitated"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/370540/high-achievers-and-the-best-reader-were-felicitated"
published_at: "2026-07-05T09:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a49d5e41de26_news-card.jpg"
keywords: []
---

# അള്ളാംകുളത്തെ കരിമ്പം കൾച്ചറൽ സെന്റർ വായനശാലയുടെ ആഭിമുഖ്യത്തിൽ ഉന്നത വിജയികളെയും മികച്ച വായനക്കാരനെയും അനുമോദിച്ചു

> **Lead Summary:** തളിപ്പറമ്പ: അള്ളാംകുളത്തെ കരിമ്പം കൾച്ചറൽ സെന്റർ വായനശാലയുടെ ആഭിമുഖ്യത്തിൽ എസ് എസ് എൽ സി - പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം കൈവരിച്ച വരെയും എൽ എസ് എസ് വിജയിയെയും വിജയശിഖരം എന്ന പരിപാടിയിലൂടെ അനുമോദിച്ചു. വായനാ പക്ഷാചരണത്തിന്റെ ഭാഗമായി മികച്ച വായനക്കാരനെ കണ്ടെത്തി റീഡർ ഓഫ് ദി ഇയർ അവാർഡും നൽകി അനുമോദിച്ചു.

## Article Content

തളിപ്പറമ്പ: അള്ളാംകുളത്തെ കരിമ്പം കൾച്ചറൽ സെന്റർ വായനശാലയുടെ ആഭിമുഖ്യത്തിൽ എസ് എസ് എൽ സി - പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം കൈവരിച്ച വരെയും എൽ എസ് എസ് വിജയിയെയും വിജയശിഖരം എന്ന പരിപാടിയിലൂടെ അനുമോദിച്ചു. വായനാ പക്ഷാചരണത്തിന്റെ ഭാഗമായി മികച്ച വായനക്കാരനെ കണ്ടെത്തി റീഡർ ഓഫ് ദി ഇയർ അവാർഡും നൽകി അനുമോദിച്ചു.

പരിപാടി താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ശ്രീമതി വിമല ടീച്ചർ ഉദ്‌ഘാടനം നിർവ്വഹിച്ചു. വിജയികളെ തളിപ്പറമ്പ മുനിസിപ്പൽ സിക്രട്ടറി ശ്രീ കെ പി സുബൈർ അനുമോദിച്ചു. കൾച്ചറൽ സെന്റർ പ്രസിഡന്റ് ശ്രീ കുര്യൻ തോമസ് അധ്യക്ഷത വഹിച്ച വിജയശിഖരത്തിനു കൾച്ചറൽ സെന്റർ സിക്രട്ടറി ശ്രീ കെ പി എം റിയാസുദ്ദീൻ സ്വാഗതവും ശ്രീ കെ എം മാത്യു നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/370540/high-achievers-and-the-best-reader-were-felicitated)