---
title: "ടച്ച് ഓഫ് മേഴസി: ചെറുകുന്ന് തറയിലെ സീനിയർ ടാക്സി ഡ്രൈവർന്മാരെ ആദരിക്കുന്നു"
english_title: "Touch of Mercy: Honouring senior taxi drivers of Cherukunnu Thara"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/370477/touch-of-mercy-honouring-senior-taxi-drivers-of-cherukunnu-thara"
published_at: "2026-07-04T18:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a49008d440aa_Untitled-2-web.jpg"
keywords: []
---

# ടച്ച് ഓഫ് മേഴസി: ചെറുകുന്ന് തറയിലെ സീനിയർ ടാക്സി ഡ്രൈവർന്മാരെ ആദരിക്കുന്നു

> **Lead Summary:** **ചെറുകുന്ന് : **ടാക്സി ഡ്രൈവറായി സുദീർഘമായി ചെറുകുന്ന് ടൗണിൽ സേവനം ചെയ്യുന്ന 8 പേരെ ടച്ച് ഓഫ് മേഴ്‌സി ചാരിറ്റബിൽ ട്രസ്റ്റ് ആദരിക്കുന്നു.

## Article Content

**ചെറുകുന്ന് : **ടാക്സി ഡ്രൈവറായി സുദീർഘമായി ചെറുകുന്ന് ടൗണിൽ സേവനം ചെയ്യുന്ന 8 പേരെ ടച്ച് ഓഫ് മേഴ്‌സി ചാരിറ്റബിൽ ട്രസ്റ്റ് ആദരിക്കുന്നു.

ജൂലൈ 12 ന് ഞായറാഴ്ച വൈകീട്ട് ചെറുകുന്ന് പള്ളിച്ചാലിലെ ടച്ച് ഓഫ് മേഴ്‌സി ആസ്ഥാനത്ത് നടക്കുന്ന ആദരവ് സംഗമം ടച്ച് ഓഫ് മേഴ്സി അഡ്വൈസർ ഡോ.കെ.എച്ച് സുബ്രഹ്മണ്യൻ ഉൽഘാടനം ചെയ്യും.മാനേജിഗ് ഡയറക്ടർ ബശീർ സഅദി ചെറുകുന്ന് ആമുഖ ഭാഷണം നടത്തും.ഡയറക്‌ടർ ജനറൽ അൽ ഹാഫിള് കെ.പി. ശമീർ മൗലവി കണ്ണൂർ അധ്യക്ഷനാവും.

ടച്ച് ഓഫ് മേഴ്സി ആത്മീയ തേജസ് മാട്ടൂൽ സയ്യിദ് ആറ്റക്കോയ തങ്ങൾ അൽ ബുഖാരി ഡ്രൈവർമാരെ ശാൽ അണിയിച്ച് ആദരിക്കും.ചാരിറ്റി ചീഫ് സുപ്രണ്ട് പി.വി. അബ്ദുൽ അലി ഹാജി സാഹിബ് സ്നേഹ വിരുന്നു ദാനവും നടത്തും.കണ്ണൂർ ജില്ലാ സ്റ്റുഡൻ്റ് വിംഗ് പ്രസിഡൻ്റ് അഡ്വ പി.വി.യൂനുസ് പടന്നോട്ട് അനുമോദന പ്രഭാഷണം നടത്തും.ജിതേഷ് കണ്ണപുരം, പ്രകാശൻ മാട്ടൂൽ,രാഹുൽ പുത്തൻ പുരയിൽ, ഒ.അബ്ദു റഹ്‌മാൻ, മുക്കോത്ത് അബൂബക്കർ, പി.വി. മുസ്തഫ, കെ.സി. മുഹമ്മദ് കുഞ്ഞി, എം.പി. സഖരിയ്യ.എന്നിവർ ഡ്രൈവർമ്മാരെ അഭിവാദ്യം ചെയ്യും.

ആദരവ് ഏറ്റുവാങ്ങുന്നവർ :1, ഇ.മനോഹരൻ അഞ്ചാം പീടിക.2, കെ.പി. ദാമോദരൻ ഇടക്കേപ്പുറം.3, ടി. സത്യൻ ഒതേമ്മാടം.4, പി.മണിപ്രസാദ് ചുണ്ട. 5, പി.വി.സുരേശൻ കിഴറ.6, കെ.ഗണേശൻ കവിണിശ്ശേരി.7, കെ.പി. സജീവൻ മോയൻ റോഡ്.8, സുരേന്ദ്രൻ ചെറുകുന്ന്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/370477/touch-of-mercy-honouring-senior-taxi-drivers-of-cherukunnu-thara)