---
title: "കറന്റില്ല; മഹാരാജാസ് കോളേജിൽ ‘മൊബൈൽ ഫ്ലാഷിൽ’ പരീക്ഷ എഴുതി വിദ്യാർത്ഥികൾ"
english_title: "exam in mobile flash "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/37037/exam-in-mobile-flash"
published_at: "2022-04-11T14:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6253f2fdc2174_vac.jpg"
keywords: []
---

# കറന്റില്ല; മഹാരാജാസ് കോളേജിൽ ‘മൊബൈൽ ഫ്ലാഷിൽ’ പരീക്ഷ എഴുതി വിദ്യാർത്ഥികൾ

> **Lead Summary:** എറണാകുളം മഹാരാജാസ് കോളജിൽ മൊബൈൽ ഫ്ലാഷ് ലൈറ്റ് വെളിച്ചത്തിൽ പരീക്ഷ എഴുതി വിദ്യാർത്ഥികൾ. ഇന്ന് നടന്ന ഒന്നാം വർഷ ബിരുദ പരീക്ഷക്കിടെയാണ് സംഭവം നടന്നത്.കോളേജിലെ ഇംഗ്ലീഷ് മെയിൻ ഹാളിൽ വിദ്യാർത്ഥികൾ മൊബൈൽ ഫ്ലാഷ് തെളിയിച്ചു പരീക്ഷ എഴുതുന്ന ചിത്രങ്ങൾ പുറത്ത്.

## Article Content

എറണാകുളം മഹാരാജാസ് കോളജിൽ മൊബൈൽ ഫ്ലാഷ് ലൈറ്റ് വെളിച്ചത്തിൽ പരീക്ഷ എഴുതി വിദ്യാർത്ഥികൾ. ഇന്ന് നടന്ന ഒന്നാം വർഷ ബിരുദ പരീക്ഷക്കിടെയാണ് സംഭവം നടന്നത്.കോളേജിലെ ഇംഗ്ലീഷ് മെയിൻ ഹാളിൽ വിദ്യാർത്ഥികൾ മൊബൈൽ ഫ്ലാഷ് തെളിയിച്ചു പരീക്ഷ എഴുതുന്ന ചിത്രങ്ങൾ പുറത്ത്.

അതേസമയം കോളേജിൽ രാവിലെ മുതൽ കറണ്ടില്ലായിരുന്നെന്നും വിദ്യാർത്ഥികൾ മൊബൈൽ വെളിച്ചത്തിൽ പരീക്ഷ എഴുതിയ കാര്യം ശ്രദ്ധയിൽ പെട്ടിട്ടില്ല എന്നും കോളേജ് അധികൃതർ വ്യക്തമാക്കി.സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നും അധികൃതർ അറിയിച്ചു.സംഭവത്തിന്റെ ചിത്രങ്ങള്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ തന്നെ വാട്സ്ആപ്പ് സ്റ്റാറ്റസ് ആക്കിയിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/37037/exam-in-mobile-flash)