---
title: "കണ്ണൂർ ജില്ലയിൽ 40 സ്വകാര്യ ബസുകൾ സർവീസ് നിർത്തി; പ്രതിസന്ധി രൂക്ഷമെന്ന് ബസ് ഉടമകൾ"
english_title: "40 private buses have stopped operations in Kannur district; bus owners say the crisis is severe."
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/370343/40-private-buses-have-stopped-operations-in-kannur-district-bus-owners-say-the-crisis-is-severe"
published_at: "2026-07-04T11:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a489a95f32cd_.m.jfif"
keywords: []
---

# കണ്ണൂർ ജില്ലയിൽ 40 സ്വകാര്യ ബസുകൾ സർവീസ് നിർത്തി; പ്രതിസന്ധി രൂക്ഷമെന്ന് ബസ് ഉടമകൾ

> **Lead Summary:** കണ്ണൂർ: നികുതി കാലാവധി അവസാനിച്ചതിനെ തുടർന്ന് ജില്ലയിൽ 40 സ്വകാര്യ ബസുകൾ സർവീസ് നിർത്തിവെച്ച് ആർ.ടി.ഒ.യിൽ ജി-ഫോം സമർപ്പിച്ചു. 30-ന് നികുതി കാലാവധി തീർന്നതോടെയാണ് ബസ് ഉടമകൾ സർവീസ് അവസാനിപ്പിച്ചത്. കെ.എസ്.ആർ.ടി.സി.യുടെ സ്ത്രീകൾക്കായുള്ള 'പ്രിയദർശിനി' സൗജന്യയാത്രയും ഡീസൽ വിലവർധനയുമാണ് സ്വകാര്യ ബസുകളെ പ്രതിസന്ധിയിലാക്കിയതെന്ന് ഉടമകൾ പറയുന്നു. വരുമാനമില്ലാത്ത കൂടുതൽ സർവീസുകൾ വരുംദിവസങ്ങളിൽ നിർത്തേണ്ടിവരുമെന്നും അവർ മുന്നറിയിപ്പ് നൽകി.

## Article Content

കണ്ണൂർ: നികുതി കാലാവധി അവസാനിച്ചതിനെ തുടർന്ന് ജില്ലയിൽ 40 സ്വകാര്യ ബസുകൾ സർവീസ് നിർത്തിവെച്ച് ആർ.ടി.ഒ.യിൽ ജി-ഫോം സമർപ്പിച്ചു. 30-ന് നികുതി കാലാവധി തീർന്നതോടെയാണ് ബസ് ഉടമകൾ സർവീസ് അവസാനിപ്പിച്ചത്. കെ.എസ്.ആർ.ടി.സി.യുടെ സ്ത്രീകൾക്കായുള്ള 'പ്രിയദർശിനി' സൗജന്യയാത്രയും ഡീസൽ വിലവർധനയുമാണ് സ്വകാര്യ ബസുകളെ പ്രതിസന്ധിയിലാക്കിയതെന്ന് ഉടമകൾ പറയുന്നു. വരുമാനമില്ലാത്ത കൂടുതൽ സർവീസുകൾ വരുംദിവസങ്ങളിൽ നിർത്തേണ്ടിവരുമെന്നും അവർ മുന്നറിയിപ്പ് നൽകി.

> സാമ്പത്തിക നഷ്ടത്തെ തുടർന്ന് നിശ്ചിത കാലത്തേക്ക് സർവീസ് നിർത്തുമ്പോഴാണ് റോഡ് നികുതി ഒഴിവാക്കാൻ മോട്ടോർ വാഹന വകുപ്പ് മുമ്പാകെ ജി-ഫോം നൽകുന്നത്.

യാത്രക്കാരുടെ കുറവ്, ടിക്കറ്റ് വരുമാനത്തിലെ ഇടിവ്, കെ.എസ്.ആർ.ടി.സി.യുടെ സൗജന്യയാത്ര, ഡീസൽ വിലക്കയറ്റം എന്നിവമൂലം സർവീസ് മുന്നോട്ടു കൊണ്ടുപോകാൻ കഴിയാത്ത അവസ്ഥയാണെന്ന് ബസ് ഉടമകൾ വ്യക്തമാക്കി.

നിലവിൽ 800-900 ബസുകൾ മാത്രമാണ് ജില്ലയിൽ സർവീസ് നടത്തുന്നത്. പത്ത് വർഷം മുൻപ് 2200 ബസുകൾ ഓടിയിരുന്ന സ്ഥാനത്താണിത്. "സ്വകാര്യ ബസ് മേഖല വംശനാശം നേരിടുന്ന വിഭാഗമായി മാറുകയാണ്" -ഉടമകൾ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/370343/40-private-buses-have-stopped-operations-in-kannur-district-bus-owners-say-the-crisis-is-severe)