---
title: "സ്വർണവിലയിൽ ഇന്നും വർധനവ്"
english_title: "Gold rate "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/370255/gold-rate"
published_at: "2026-07-03T19:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a47c3e3ea75f_1000178599.jpg"
keywords: []
---

# സ്വർണവിലയിൽ ഇന്നും വർധനവ്

> **Lead Summary:** കണ്ണൂർ : സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വർധനവ്. ഒരു പവന്‍ 22 കാരറ്റ് സ്വർണത്തിന്റെ വില 1,07,800 രൂപയായി ഉയർന്നു. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. ജൂലൈ ഒന്നിന് രാവിലെ രേഖപ്പെടുത്തിയ 1,03,240 രൂപ എന്നുള്ളതാണ് മാസത്തിലെ കുറഞ്ഞ നിരക്ക്. എന്നാല്‍ തുടർന്നുള്ള ദിവസങ്ങളിൽ വില വളരെ വേഗം ഉയരുകയായിരുന്നു.

## Article Content

കണ്ണൂർ : സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വർധനവ്. ഒരു പവന്‍ 22 കാരറ്റ് സ്വർണത്തിന്റെ വില 1,07,800 രൂപയായി ഉയർന്നു. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. ജൂലൈ ഒന്നിന് രാവിലെ രേഖപ്പെടുത്തിയ 1,03,240 രൂപ എന്നുള്ളതാണ് മാസത്തിലെ കുറഞ്ഞ നിരക്ക്. എന്നാല്‍ തുടർന്നുള്ള ദിവസങ്ങളിൽ വില വളരെ വേഗം ഉയരുകയായിരുന്നു.

22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 295 രൂപ വർധിച്ച് 13,475 രൂപയാപ്പോള്‍ ഒരു പവന് സ്വർണത്തിന് 2360 രൂപ വർധിച്ചാണ് 1,07,800 എന്ന നിലയിലേക്ക് എത്തിയത്. എന്നാല്‍ ഒരു പവന്‍ സ്വർണം ആഭരണമായി ജ്വല്ലറിയില്‍ നിന്ന് വാങ്ങണമെങ്കില്‍ ഏറ്റവും കുറഞ്ഞത് 5% പണിക്കൂലിയും 3% ജിഎസ്ടിയും ഉൾപ്പെടെ ഏകദേശം 1,17,000 രൂപയോളം നല്‍കേണ്ടി വരും. അതേസമയം 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 241 രൂപ വർധിച്ച് 11,025 രൂപയുമാണ് ഇന്നത്തെ വില. 24 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 322 രൂപ വർധിച്ച് 14,700 രൂപയുമായി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/370255/gold-rate)