---
title: "അനിൽ പുതിയ വീട്ടിൽ എൻ.സി.പി ജില്ലാ പ്രസിഡണ്ട്"
english_title: "Anil puthiya veettil "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/370121/anil-puthiya-veettil"
published_at: "2026-07-03T12:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a475cb86ea2c_1000671820.jpg"
keywords: []
---

# അനിൽ പുതിയ വീട്ടിൽ എൻ.സി.പി ജില്ലാ പ്രസിഡണ്ട്

> **Lead Summary:** **കണ്ണൂർ: **എൻ. സി പി (എസ്.പി) കണ്ണൂർ ജില്ലാ പ്രസിഡണ്ടായി അനിൽ പുതിയ വീട്ടിലിനെ നിയമിച്ചു. നിലവിൽ പാർട്ടിയുടെ ജില്ലാ ജനറൽ സെക്രട്ടറി യാണ്. മാധ്യമപ്രവർത്തകൻ കൂടിയായ അനിൽ 

## Article Content

**കണ്ണൂർ: **എൻ. സി പി (എസ്.പി) കണ്ണൂർ ജില്ലാ പ്രസിഡണ്ടായി അനിൽ പുതിയ വീട്ടിലിനെ നിയമിച്ചു. നിലവിൽ പാർട്ടിയുടെ ജില്ലാ ജനറൽ സെക്രട്ടറി യാണ്. മാധ്യമപ്രവർത്തകൻ കൂടിയായ അനിൽ 

ആൻ്റി കറപ്ഷൻ ആൻ്റ് ഹ്യൂമൺ റൈറ്റ്സ് പ്രൊട്ടക്ഷൻ ഫോറം സംസ്ഥാന പ്രസിഡണ്ട്, എസ്.എൻ.ഡി.പി തളിപ്പറമ്പ ശാഖ സിക്രട്ടറി,തളിപ്പറമ്പ മൂത്തേടത്ത് ഹയർ സെക്കൻ്ററി സ്‌കൂൾ പി.ടി എ വൈസ് പ്രസിഡണ്ട്, പരിയാരം പ്രസ് ക്ലബ് ട്രഷറർ, കേരള ജേർണലിസ്റ്റ് യൂണിയൻ കണ്ണൂർ ജില്ല കമ്മറ്റി അംഗം തുടങ്ങിയ നിലയിൽ പ്രവർത്തിച്ച് വരുന്നു. തൃണമൂൽ കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡണ്ട്,സംസ്ഥാനപ്രസിഡണ്ട് പദവികൾ വഹിച്ചിരുന്നു. തളിപ്പറമ്പ തൃച്ചംബരം സ്വദേശിയാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/370121/anil-puthiya-veettil)