---
title: "തളിപ്പറമ്പ് ചവനപ്പുഴയിൽ അമ്മയും മകളും കിണറ്റിൽ ചാടി: മകൾ മരിച്ചു "
english_title: "Mother and her daughter "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/370020/mother-and-her-daughter"
published_at: "2026-07-02T20:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a467fa6c1cec_1000535895.jpg"
keywords: []
---

# തളിപ്പറമ്പ് ചവനപ്പുഴയിൽ അമ്മയും മകളും കിണറ്റിൽ ചാടി: മകൾ മരിച്ചു 

> **Lead Summary:** തളിപ്പറമ്പ്: അമ്മയും മകളും കിണറിൽ ചാടി, മകൾ മരിച്ചു. ചവനപ്പുഴ അങ്കണവാടിക്ക് സമീപം കരിയാപ്പത്ത് വീട്ടിൽ ചിത്രലേഖ ആണ് മരിച്ചത്.അമ്മ ലക്ഷ്മികുട്ടിക്ക്ഗു രുതരമായി പരിക്കേറ്റു.

## Article Content

തളിപ്പറമ്പ്: അമ്മയും മകളും കിണറിൽ ചാടി, മകൾ മരിച്ചു. ചവനപ്പുഴ അങ്കണവാടിക്ക് സമീപം കരിയാപ്പത്ത് വീട്ടിൽ ചിത്രലേഖ ആണ് മരിച്ചത്.അമ്മ ലക്ഷ്മികുട്ടിക്ക്ഗു രുതരമായി പരിക്കേറ്റു.

ഇവരെ പരിയാരത്തെ കണ്ണൂർ ഗവ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്ന്‌ വൈകുന്നേരം മൂന്നരയോടെയാണ് സംഭവം.

വിവരമറിഞ്ഞ് തളിപ്പറമ്പ് അനിശമന നിലയത്തിൽ നിന്നും സ്റ്റേഷൻ ഓഫീസർ ടി.കെ നിതീഷിൻ്റെ നേതൃത്വത്തിലെത്തിയ സംഘമാണ് ഇരുവരെയും പുറത്തെടുത്തത്.

ഒൻപത് കോൽ ആഴമുള്ള കിണറിൽ രണ്ടര അടി വെള്ളം ഉണ്ടായിരുന്നു.സീനിയർ ഫയർ ആൻ്റ് റെസ്ക്യു ഓഫീസർ രതീഷ്, ഫയർ ആൻ്റ് റെസ്‌ക്യു ഓഫീസർമാരായ രജീഷ്, ഗിരീഷ്, നികേഷ്, കിരൺ, വൈശാഖ് എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/370020/mother-and-her-daughter)