---
title: "യൂത്ത് കോൺഗ്രസ് നേതാവ് ഫർസീൻ മജീദിന് വധഭീഷണി, മുഖ്യമന്ത്രി വി ഡി സതീശന് പരാതി നൽകി"
english_title: "Youth Congress leader Farseen Majeed receives death threat; complaint lodged with Chief Minister V.D. Satheesan."
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/369982/youth-congress-leader-farseen-majeed-receives-death-threat-complaint-lodged-with-chief-minister-vd-satheesan"
published_at: "2026-07-02T16:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a46459a66e66_Untitled-2-web.jpg"
keywords: []
---

# യൂത്ത് കോൺഗ്രസ് നേതാവ് ഫർസീൻ മജീദിന് വധഭീഷണി, മുഖ്യമന്ത്രി വി ഡി സതീശന് പരാതി നൽകി

> **Lead Summary:** **കണ്ണൂർ: **ഇൻഡിഗോ വിമാനത്തിലെ പ്രതിഷേധം, തനിക്ക് വധഭീഷണിയെന്ന് യൂത്ത് കോൺഗ്രസ് നേതാവ് ഫർസീൻ മജീദ്. കണ്ണൂർ യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡണ്ടും മുഖ്യമന്ത്രിയുടെ പഴ്സണൽ സ്റ്റാഫ് അംഗവുമായ ഫർസീൻ മജീദ് മുഖ്യമന്ത്രിക്ക് പരാതി നൽകി. ജൂലൈ ഒന്നിന് പുലർച്ചെ ഗൾഫിൽ നിന്നുള്ള ഫോൺ നമ്പറിൽ നിന്ന് വീണ്ടും വധ ഭീഷണിയുണ്ടായി.

## Article Content

**കണ്ണൂർ: **ഇൻഡിഗോ വിമാനത്തിലെ പ്രതിഷേധം, തനിക്ക് വധഭീഷണിയെന്ന് യൂത്ത് കോൺഗ്രസ് നേതാവ് ഫർസീൻ മജീദ്. കണ്ണൂർ യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡണ്ടും മുഖ്യമന്ത്രിയുടെ പഴ്സണൽ സ്റ്റാഫ് അംഗവുമായ ഫർസീൻ മജീദ് മുഖ്യമന്ത്രിക്ക് പരാതി നൽകി. ജൂലൈ ഒന്നിന് പുലർച്ചെ ഗൾഫിൽ നിന്നുള്ള ഫോൺ നമ്പറിൽ നിന്ന് വീണ്ടും വധ ഭീഷണിയുണ്ടായി.

നേരത്തെ സിപിഐഎമ്മുകാരാൽ കൊല്ലപ്പെട്ട ഷുഹൈബിന്റെ ഗതി ഉണ്ടാകും എന്ന് ഭീഷണി. നേരത്തെ ഭരണം ഉണ്ടായതാണ് നിന്നെ വധിക്കാനുള്ള തടസ്സമായി നിന്നത്. ഇപ്പോൾ ഭരണം ഇല്ലാത്തത് കൊണ്ട് നിഷ്പ്രയാസം നിന്നെ ഇല്ലാതാക്കാൻ കഴിയുമെന്നും ഭീഷണിപ്പെടുത്തിയതായി ഫർസീൻ പറഞ്ഞു.

താനും കുടുംബാംഗങ്ങളും വലിയ ഭീതിയിൽ ആണെന്നും , അടിയന്തര നടപടി സ്വീകരിക്കണമെന്നും പരാതിയിൽ പറയുന്നു.

ഇൻഡിഗോ വിമാനത്തിൽ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കരിങ്കൊടി പ്രതിഷേധം നടത്തിയതിന് അറസ്റ്റിലായിരുന്നു ഫർസീൻ. ഇൻഡിഗോ വിമാനത്തിൽ ഫർസീൻ മജീദ് ഉൾപ്പെടെയുള്ള യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ചു എന്ന കേസിൽ ഇ പി ജയരാജനെതിരെ എസ് ഐ ടി അന്വേഷണം നടക്കുകയാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/369982/youth-congress-leader-farseen-majeed-receives-death-threat-complaint-lodged-with-chief-minister-vd-satheesan)