---
title: "പതിനൊന്നു വയസ്സുകാരിയെ നിരന്തരം പീഡിപ്പിച്ച പരിയാരം സ്വദേശിയായ റിട്ട. എസ് ഐ അറസ്റ്റിൽ"
english_title: "A retired Sub-Inspector from Pariyaram has been arrested"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/369939/a-retired-sub-inspector-from-pariyaram-has-been-arrested"
published_at: "2026-07-02T14:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4628201b82f_news-card.jpg"
keywords: []
---

# പതിനൊന്നു വയസ്സുകാരിയെ നിരന്തരം പീഡിപ്പിച്ച പരിയാരം സ്വദേശിയായ റിട്ട. എസ് ഐ അറസ്റ്റിൽ

> **Lead Summary:** **പരിയാരം :** പതിനൊന്നുവയസുകാരിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസിൽ റിട്ടയേർഡ് സബ് ഇൻസ്പെക്ടർ (എസ്.ഐ) അറസ്റ്റിലായി. പരിയാരം കാപ്പുങ്ങൽ സ്വദേശി ഇ.വി. ഗോപി നെയാണ് പരിയാരം പോലീസ് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്.

## Article Content

**പരിയാരം :** പതിനൊന്നുവയസുകാരിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസിൽ റിട്ടയേർഡ് സബ് ഇൻസ്പെക്ടർ (എസ്.ഐ) അറസ്റ്റിലായി. പരിയാരം കാപ്പുങ്ങൽ സ്വദേശി ഇ.വി. ഗോപി നെയാണ് പരിയാരം പോലീസ് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്.

​ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. പ്രതിയുടെ വീട്ടിൽ വെച്ച് കുട്ടി ക്രൂരമായ പീഡനത്തിനിരയാവുകയായിരുന്നു. വിവരം പുറത്തുപറയാതിരിക്കാൻ പ്രതി കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നാൽ ഭയന്നുപോയ കുട്ടി വീട്ടിലെത്തിയ ഉടൻ തന്നെ വിവരം രക്ഷിതാക്കളെ അറിയിക്കുകയായിരുന്നു.

​തുടർന്ന് രക്ഷിതാക്കൾ ഉടൻ തന്നെ ചൈൽഡ് ലൈൻ അധികൃതരെ വിവരമറിയിച്ചു. ചൈൽഡ് ലൈൻ നൽകിയ നിർദ്ദേശത്തെ തുടർന്ന് പരിയാരം പോലീസ് കേസെടുക്കുകയും പ്രതിയെ ഉടനടി അറസ്റ്റ് ചെയ്യുകയുമായിരുന്നു. അറസ്റ്റിലായ ഗോപി ഇന്ന് കോടതിയിൽ ഹാജരാക്കും.

**
**

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/369939/a-retired-sub-inspector-from-pariyaram-has-been-arrested)