---
title: "സി മുഹമ്മദ്‌ സിറാജ് തളിപ്പറമ്പ മുനിസിപ്പൽ മുസ്‌ലിം ലീഗ്‌ ജനറൽ സെക്രട്ടറി"
english_title: "c muhammed siraj"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/369848/c-muhammed-siraj"
published_at: "2026-07-02T09:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a45e18e49009_news-card.jpg"
keywords: []
---

# സി മുഹമ്മദ്‌ സിറാജ് തളിപ്പറമ്പ മുനിസിപ്പൽ മുസ്‌ലിം ലീഗ്‌ ജനറൽ സെക്രട്ടറി

> **Lead Summary:** **തളിപ്പറമ്പ : **തളിപ്പറമ്പ മുനിസിപ്പൽ മുസ്‌ലിം ലീഗിന്റെ പുതിയ ജനറൽ സെക്രട്ടറിയായി സി മുഹമ്മദ്‌ സിറാജിനെ നോമിനേറ്റ് ചെയ്തതായി മുസ്‌ലിം ലീഗ്‌ ജില്ലാ പ്രസിഡന്റ് അഡ്വ അബ്ദുൽ കരീം ചേലേരി അറിയിച്ചു. നിലവിൽ ജനറൽ സെക്രട്ടറിയായ കെ മുഹമ്മദ്‌ ബഷീർ നഗരസഭ വികസനകാര്യ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർപേഴ്സൺ ആയതിനെ തുടർന്ന് വന്ന ഒഴിവിലാണ് സി മുഹമ്മദ്‌ സിറാജിന്റെ നിയമനം.

## Article Content

**തളിപ്പറമ്പ : **തളിപ്പറമ്പ മുനിസിപ്പൽ മുസ്‌ലിം ലീഗിന്റെ പുതിയ ജനറൽ സെക്രട്ടറിയായി സി മുഹമ്മദ്‌ സിറാജിനെ നോമിനേറ്റ് ചെയ്തതായി മുസ്‌ലിം ലീഗ്‌ ജില്ലാ പ്രസിഡന്റ് അഡ്വ അബ്ദുൽ കരീം ചേലേരി അറിയിച്ചു. നിലവിൽ ജനറൽ സെക്രട്ടറിയായ കെ മുഹമ്മദ്‌ ബഷീർ നഗരസഭ വികസനകാര്യ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർപേഴ്സൺ ആയതിനെ തുടർന്ന് വന്ന ഒഴിവിലാണ് സി മുഹമ്മദ്‌ സിറാജിന്റെ നിയമനം.

നിലവിൽ മുസ്‌ലിം ലീഗ്‌ മന്ന വാർഡ് ജനറൽ സെക്രട്ടറിയായ സി മുഹമ്മദ്‌ സിറാജ് തളിപ്പറമ്പിലെ ജനകീയ മുഖമാണ്.തളിപ്പറമ്പ സി എച്ച്‌ സെന്റർ ഗവേണിംഗ് ബോഡിയംഗവും സി എച്ച്‌ സെന്റർ മുനിസിപ്പൽ കോഡിനേറ്ററുമായ സിറാജ് ആതുര സേവന രംഗത്തും സാമൂഹ്യ സേവന മേഖലയിലും നിസ്‌തുലമായ സംഭാവനകൾ അർപ്പിച്ച്‌ ജനപ്രീതി നേടിയ പൊതുപ്രവർത്തകനാണ്.10 വർഷത്തോളം തളിപ്പറമ്പ നഗരസഭാ കൗൺസിലർ എന്ന നിലയിൽ വാർഡുകളിലെ വിവിധങ്ങളായ വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്.

ഈ കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരെഞ്ഞെടുപ്പിൽ പുതു തലമുറക്ക് പ്രാതിനിധ്യം ഉറപ്പിക്കുന്നതിന്റെ ഭാഗമായി മൽസര രംഗത്തില്ലായെന്ന് പാർട്ടി നേതൃത്വത്തെ അറിയിച്ച് സിറാജ് മാറി നിന്നിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/369848/c-muhammed-siraj)