---
title: "സ്കൂട്ടറിൽ കടത്തുകയായിരുന്ന മാഹി മദ്യവുമായി യുവാവ് പിടിയിൽ"
english_title: "Youth arrested with Mahe liquor being smuggled on scooter"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/369811/youth-arrested-with-mahe-liquor-being-smuggled-on-scooter"
published_at: "2026-07-01T21:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a453a4195972_news-card.jpg"
keywords: []
---

# സ്കൂട്ടറിൽ കടത്തുകയായിരുന്ന മാഹി മദ്യവുമായി യുവാവ് പിടിയിൽ

> **Lead Summary:** ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി കണ്ണൂർ എക്സൈസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൂത്തുപറമ്പ് എക്സ്സൈസ് സർക്കിൾ പാർട്ടിയുമായി സംയുക്ത പരിശോധനയിൽ KL 58 AF 4843 സ്‌കൂട്ടിയിൽ മാഹിയിൽ നിന്നും അനധികൃതമായി കടത്തി വില്പന നടത്തുന്ന കല്ലികണ്ടി സ്വദേശി സുനിൽ കുമാർ. വി എന്നയാളെ 25 കുപ്പി മാഹി മദ്യവുമായി വാഹന സഹിതം പിടികൂടി. കല്ലികണ്ടി പ്രദേശത്തു അനധികൃതമായി മദ്യവില്പന നടത്തുന്ന ടിയനെ എക്സ്സൈസിന്റെ രഹസ്യ നിരീക്ഷണത്തിലായിരുന്നു. ഇയാൾ മുമ്പ് അബ്കാരി കേസ്സിലെ പ്രതിയാണ്

## Article Content

ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി കണ്ണൂർ എക്സൈസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൂത്തുപറമ്പ് എക്സ്സൈസ് സർക്കിൾ പാർട്ടിയുമായി സംയുക്ത പരിശോധനയിൽ KL 58 AF 4843 സ്‌കൂട്ടിയിൽ മാഹിയിൽ നിന്നും അനധികൃതമായി കടത്തി വില്പന നടത്തുന്ന കല്ലികണ്ടി സ്വദേശി സുനിൽ കുമാർ. വി എന്നയാളെ 25 കുപ്പി മാഹി മദ്യവുമായി വാഹന സഹിതം പിടികൂടി. കല്ലികണ്ടി പ്രദേശത്തു അനധികൃതമായി മദ്യവില്പന നടത്തുന്ന ടിയനെ എക്സ്സൈസിന്റെ രഹസ്യ നിരീക്ഷണത്തിലായിരുന്നു. ഇയാൾ മുമ്പ് അബ്കാരി കേസ്സിലെ പ്രതിയാണ്

കൂത്തുപറമ്പ് എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റിവ്‌ ഓഫീസർ അനീഷ് പൂവന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് അബ്ക്കാരി കേസ്സെടുത്തത്.

കണ്ണൂർ EI& IB എക്സൈസ് ഇൻസ്‌പെക്ടർ ഷിജു ഇ.ടി, അസ്സി. എക്സ്സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) മാരായ ഷാജി. യു, ആനന്ദകൃഷ്ണൻ. കെ, കൂത്തുപറമ്പ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ ഗ്രേഡ് മാരായ ബിജു,കെ, സതീഷ് വി. എൻ , സിവിൽ എക്സൈസ് ഓഫിസർ പ്രസൂൺ, സിവിൽ എക്സ്സൈസ് ഓഫീസർ ഡ്രൈവർമാരായ ധനീഷ്. സി, അൻവർഷ എന്നിവരടങ്ങുന്ന സംഘമാണ് കേസ് കണ്ടെടുത്തത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/369811/youth-arrested-with-mahe-liquor-being-smuggled-on-scooter)