---
title: "അനധികൃത മദ്യ വിൽപ്പനക്കാരൻ  തളിപ്പറമ്പ എക്സൈസിന്റെ പിടിയിൽ "
english_title: "thalipparamba excise"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/36964/thalipparamba-excise"
published_at: "2022-04-11T10:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6253b17c25ca2_Untitled-2 web.jpg"
keywords: []
---

# അനധികൃത മദ്യ വിൽപ്പനക്കാരൻ  തളിപ്പറമ്പ എക്സൈസിന്റെ പിടിയിൽ 

> **Lead Summary:** തളിപ്പറമ്പ എക്സൈസ് റെയിഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ കെ.പി.മധുസൂദനനും പാർട്ടിയും ചേർന്ന് മടക്കാട് എന്ന സ്ഥലത്ത് വെച്ച് മടക്കാട് പുതിയപുരയിൽ ഹൗസിൽ വിനോദ് കുമാർ.പി.പി എന്നയാളെ അനധികൃതമായി മദ്യ വിൽപ്പന നടത്തവേ അറസ്റ്റ് ചെയ്തു.

## Article Content

തളിപ്പറമ്പ എക്സൈസ് റെയിഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ കെ.പി.മധുസൂദനനും പാർട്ടിയും ചേർന്ന് മടക്കാട് എന്ന സ്ഥലത്ത് വെച്ച് മടക്കാട് പുതിയപുരയിൽ ഹൗസിൽ വിനോദ് കുമാർ.പി.പി എന്നയാളെ അനധികൃതമായി മദ്യ വിൽപ്പന നടത്തവേ അറസ്റ്റ് ചെയ്തു.

നിരവധി കേസുകളിൽ പ്രതിയായ ഇയാള് നാട്ടുകാരെയും, ഉദ്യോഗസ്ഥരെയും വെല്ലുവിളിച്ചും, ഭീഷണി പെടുത്തിയും കുറെ നാളുകളായി അനധികൃതമായി മദ്യ വിൽപ്പന നടത്തുകയായിരുന്നു. ഷോപ്പുകളിൽ നിന്നും മദ്യം വാങ്ങി വന്ന് 200 രൂപയോളം അധികം ഈടാക്കിയാണ് ഇയാള് മദ്യം വിറ്റിരുന്നത്.

ഇയാളുടെ ആക്രമം ഭയന്ന് ഇയാൾക്കെതിരെ പ്രതികരിക്കാൻ നാട്ടുകാർക്ക് ഭയമായിരുന്നു. ഇയാളിൽ നിന്നും 10 കുപ്പി( 5 ലിറ്റർ) വിദേശമദ്യം പിടിച്ചെടുത്തു.

റെയിഡിൽ ഗ്രേഡ് പ്രിവന്റീവ് ഓഫീസർ രാജീവൻ.പി.കെ, സിവിൽ എക്സൈസ് ഓഫീസർമാരായ യേശുദാസൻ.പി, ഉല്ലാസ് ജോസ്, എക്സൈസ് ഡ്രൈവർ സി.വി.അനിൽകുമാർ എന്നിവർ പങ്കെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/36964/thalipparamba-excise)